‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഹജ്ജ് തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങിയതോടെ 26 ദിവസത്തേക്ക് ഉംറയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂണ്‍ 23 മുതല്‍ ഉംറയ്ക്ക് നിയന്ത്രണമെന്ന് ഹജ്ജ് ഉമ്ര മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക്...
ആഗോള സൈബർ സുരക്ഷാ സൂചികയിൽ സൗദിയ്ക്ക് രണ്ടാം സ്ഥാനം. സ്വിറ്റ്‌സർലാൻഡ് ആസ്ഥാനമായുള്ള രാജ്യാന്തര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പുറത്തുവിട്ട ഇയർ ബുക്കിലാണു സൗദിയുടെ നേട്ടം.
സൗദി ഭരണാധികാരിയായ സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും പിന്തുണയുടെ...
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് അബുദാബി നേട്ടം നിലനിര്‍ത്തുന്നത്. ആഗോള ഡേറ്റാ പ്ളാറ്റ്ഫോമായ നമ്പിയോയുടെ 2021ലെ സര്‍വ്വേയിലാണ് അബുദാബിയുടെ നേട്ടം.
അതേസമയം ഇക്കണോമിക്സ് ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ അനലറ്റിക്കല്‍ ഇക്കണോമിക്സ്...
സുരക്ഷാ കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗങ്ങളായി പ്രവർത്തിക്കാൻ പുതിയ അഞ്ച് രാജ്യങ്ങളെ തെരഞ്ഞെടുത്തതായി െഎക്യരാഷ്ട്രസഭ. വ്യാഴാഴ്ച പൊതു അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിലാണ് അഞ്ച് രാജ്യങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്.
ഇക്വഡോർ, ജപ്പാൻ, മാൾട്ട, മൊസാംബിക്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾക്കാണ്...
ഖത്തറില്‍ സംഘിടിപ്പിച്ചിരിക്കുന്ന ഫിഫ ലോകകപ്പ് 2022ന് സുരക്ഷയൊരുക്കാന്‍ ബ്രിട്ടീഷ് സൈന്യവും. ബ്രിട്ടന്‍റെ റോയൽ എയർഫോഴ്സും റോയൽ നേവിയുമാണ് ഖത്തറുമായി സഹകരിക്കുന്നത്. ബ്രീട്ടീഷ് പ്രതിരോധ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
റോയൽ നേവിയുടെ പിന്തുണയോടെ സമുദ്ര സുരക്ഷ,...
സൈബര്‍ സുരക്ഷാ നിയമങ്ങൾ കര്‍ശനമാക്കാനൊരുങ്ങി സൗദി. ദേശിയ സമ്പത് വ്യവസ്ഥയെ സംരക്ഷിക്കാനാണ് കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതെന്ന് പബ്ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങൾക്കെതിരേ പഴുതടച്ച സുരക്ഷ ഒരുക്കാനാണ് നീക്കം.
സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടിക...