‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഒമാനിൽ നിന്നും സൗദിയിലേക്ക് ബസ് സർവീസ് നടത്തുമെന്ന് റിപ്പോർട്ട്. ഒമാനിലെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
മസ്‌കറ്റിൽ നിന്ന് ഇബ്രി വഴി സൗദി നഗരങ്ങളിലേക്ക് സർവീസ് നടത്താൻ സ്വകാര്യ കമ്പനിയാണ് രംഗത്തുള്ളതെന്നാണ്...
സൗദിയിൽ കഴിഞ്ഞ ഒരാഴ്ച നടത്തിയ വ്യാപക പരിശോധനകളിൽ 19,000 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു. അവരിൽ 11,427 റെസിഡൻസി നിയമം ലംഘിച്ചവരും 4,697 അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,197 തൊഴിൽ നിയമ...
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള അപേക്ഷ സമർപ്പണം പൂർത്തിയായി. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന ഇന്ന് പൂർത്തിയാകും.
24,733 പേരാണ് ഇത്തവണ ഹജ്ജിനായി അപേക്ഷ നൽകിയത്. ലഭിച്ച അപേക്ഷകളിൽ സൂക്ഷ്മ...
2024നെ ഒട്ടകവർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഐക്യരാഷ്ട്രസഭയും സൌദിയും. ലോകത്താകമാനം തൊണ്ണൂറിലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ ഒട്ടകങ്ങൾ സ്വാധീനിക്കുന്നതായ കണക്കുകളുടെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം ഉണ്ടായത്. സമാനമായിഅറബ് സംസ്‌കാരത്തിലും ജനജീവിതത്തിലും ചേർന്നുനിൽക്കുന്ന ഒട്ടകങ്ങളുടെ പ്രസക്തി...
പെരുന്നാൾ അവധികളിൽ ഭേദഗതികൾ വരുത്തി സൗദി മന്ത്രിസഭ. നിലവിൽ സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുന്നതെങ്കിൽ സർക്കാർ മേഖലയ്ക്ക് കൂടുതൽ അവധിയാണ് ലഭിക്കുന്നത്.
അതുകൊണ്ട് തന്നെ സർക്കാർ വകുപ്പുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും...
5,000വര്‍ഷത്തെ അറബ്-ഇന്ത്യ ചരിത്രം അനാവരണം ചെയ്യപ്പെടുന്ന പ്രഥമ സൗദി ഇന്ത്യാ മഹോത്സവം അടുത്ത വെള്ളിയാഴ്ച ജിദ്ദയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗദി...