‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: saudi

spot_imgspot_img

കൊള വിപണി കീഴടക്കാൻ പുതിയ പാനീയം; ഈന്തപ്പഴത്തിൽനിന്ന് കോള

ഈന്തപ്പഴത്തിൽ നിന്ന് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ ശീതളപാനീയവുമായി സൗദി കമ്പനി. മിലാഫ് കോള എന്ന് പേരിട്ടിരിക്കുന്ന പാനീയം സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ അനുബന്ധ സ്ഥാപനമായ തുറത്ത് അൽ മദീനയാണ് പുറത്തിറിക്കിയത്....

അടുത്ത കോടതി സിറ്റിംഗിൽ മോചന ഉത്തരവ്; പത്ത് ദിവസത്തിനകം റഹിം നാട്ടിലെത്തിയേക്കും

സൗദി അറേബ്യയിൽ തടവിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൽ റഹീമിന് വൈകാതെ മോചനം ലഭിക്കുമെന്ന് സൂചന. അടുത്ത കോടതി സിറ്റിംഗിൽ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിൻ്റെ അഭിഭാഷകൻ അറിയിച്ചു. പത്ത് ദിവസത്തിനകം റഹീമിന്...

പ്രതിഭകൾക്ക് സൌദി പൌരത്വം നൽകാൻ രാജകീയ ഉത്തരവ്

യു.എ.ഇയുടെ ഗോൾഡൻ വിസക്ക് സമാനമായി ലോകമെമ്പാടുമുള്ള പ്രതിഭകൾക്ക് സൌദി പൗരത്വം നൽകാൻ രാജകീയ ഉത്തരവ്. മതം, മെഡിക്കൽ, ശാസ്ത്ര, ഗവേഷക, സാംസ്കാരിക, കായിക, കലാ രംഗത്തെ സ്പെഷ്യലിസ്റ്റുകൾക്കും വിശിഷ്ട പ്രതിഭകൾക്കുമാണ് പൌരത്വം അനുവദിക്കുക. സാങ്കേതിക...

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നിലവിൽ വന്നു

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു. ഒരു സ്പോൺസറുടെ കീഴിൽ നാലിൽ കൂടുതൽ വീട്ടുജോലിക്കാർ ഉണ്ടെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. സൗദി കൗൺസിൽ ഓഫ് ഹെൽത്ത്...

അറഫയിൽ സംഗമിച്ച് വിശ്വാസ ലക്ഷങ്ങൾ; ഹജ്ജ് ചടങ്ങുകൾ പുരോഗമിക്കുന്നു

ഹജ്ജ് കർമ്മങ്ങളുടെ ഭാഗമായുള്ള അറഫ സംഗത്തിനിന് വിശ്വാസ ലക്ഷങ്ങൾ. പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് അറഫ സംഗമത്തിന് എത്തിയിട്ടുളളത്. ഹജ്ജിൻ്റ രണ്ടാം ദിവസമായ ഇന്നാണ് സുപ്രധാന ചടങ്ങായ അറഫ സംഗമം. രാത്രിവരെ...

മോചനദ്രവ്യം സ്വീകരിച്ചു മാപ്പു നൽകാമെന്ന് സൗദി കുടുംബം റിയാദ് കോടതിയെ അറിയിച്ചു

റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനുവേണ്ടി മലയാളി സമൂഹം 34 കോടി രൂപയാണ് സമാഹരിച്ചത്. തുക സമാഹരണത്തിന് ശേഷം ഓരോ മലയാളിയും ദിവസേന അന്വേഷിക്കുന്ന ഒരു കാര്യമുണ്ട്. അബ്ദുൽ റഹീം എന്ന്...