‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് റൺ നാളെ. ഷെയ്ഖ് സായിദ് റോഡിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ്. രണ്ടുലക്ഷത്തിലേറെപ്പേർ ദുബായ് റണ്ണിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. രാവിലെ 4.30 ന് തുടങ്ങുന്ന ദുബായ് റൺ 8.30 ന് സമാപിക്കും....
ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കം. ഒരുമാസം നീണ്ടുനിൽക്കുന്ന ചലഞ്ച് നവംബർ 26 ഞായറാഴ്ച സമാപിക്കും. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഏഴാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്.
എമിറേറ്റിലെ നിവാസികൾക്കിടയിലും സന്ദർശകർക്കിടയിലും ആരോഗ്യകരമായ...
ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ഓട്ട മത്സരമായ ദുബായ് റണ്ണിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ദുബായിലെ സാമ്പത്തിക, ടൂറിസം വകുപ്പും ദുബായ് സ്പോർട്സ് കൗൺസിലുമാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാഗമായാണ് ദുബായ്...
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ -എ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. അബുദാബിയിലെ പൊതുസമൂഹത്തിൽ നിന്ന് തിരഞ്ഞെടുത്ത ആറായിരത്തിലധികം സന്നദ്ധ സേവകരെ ഉപയോഗപ്പെടുത്തിയാണ് ടെർമിനൽ എയിലെ ട്രയൽ റൺ ആരംഭിച്ചിരിക്കുന്നത്.
ചെക്ക്-ഇൻ, ബാഗേജ്, സെക്യൂരിറ്റി...
വീട്ടുകാർ കാണാതെ റോഡിലേക്ക് ഓടിക്കയറിയ രണ്ട് വയസ്സുകാരൻ വാഹനമിടിച്ച് മരിച്ചു. അജ്മാനിലെ അൽ നുഐമിയ മേഖലയിലാണ് സംഭവം.കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. രണ്ട് ദിവസം അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു കുട്ടി.
റമദാനിൻ്റെ രണ്ടാം ദിവസമാണ് ദാരുണ...
ദുബായ് ഫിറ്റ്നസ് ചലഞ്ചിനോട് അനുബന്ധിച്ചുളള ദുബായ് റണ്‍ നാളെ. ശൈഖ് സായിദ് റോഡിലും മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ് റോഡിലുമായാണ് റണ്ണിംഗ് ട്രാക്കുകൾ ക്രമീകരിച്ചിട്ടുളളത്. പുലര്‍ച്ചെ 6.30നാണ് റൈഡ് നടക്കുക. മുന്‍കൂര്‍ രജിസ്റ്റര്‍...