‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയുടെ പ്രഥമ ചാന്ദ്രഗവേഷണ ദൌത്യം വിജയത്തിലെത്തിയില്ല. ജാപ്പനീസ് കമ്പനിയായ ഐ സ്പേയ്സിൻ്റെ ഹക്കുട്ടോ ആർ മിഷൻ ലാൻ്ററും യുഎഇ സ്വയം വികസിപ്പിച്ച റഷീദ് റോവറും ഉപയോഗിച്ചുളള ദൌത്യമാണ് അവസാന നിമിഷം പരാജയപ്പെട്ടത്. ചന്ദ്രൻ്റെ...
യുഎഇയുടെ പ്രഥമ ചാന്ദ്രദൌത്യമയായ റാഷിദ് റോവർ ചന്ദ്രോപരിതലത്തിലിറങ്ങാൻ ഒരു ദിവസം കൂടി.കൌണ്ട് ഡൌൺ അവസാന മണിക്കൂറുകളിലേക്ക് പ്രവേശിക്കുകയാണെന്ന് യുഎഇയുടെ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻ്റർ അറിയിച്ചു. യുഎഇ സമയം...
കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളി ബണ്ടിചോറിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മോഷണം നടത്തിയ യുവാവ് ദുബായിൽ പിടിയിലായി. 28 വയസ്സുളള യുവാവാണ് മദ്യലഹരിയിൽ ആഡംബര വാഹനമായ റേഞ്ച് റോവർ മോഷ്ടിച്ച് കടന്നുകളഞ്ഞത്. ഏഷ്യൻ യുവതി താമസസ്ഥലത്തിന്...
യുഎഇയുടെ റാഷിദ് റോവർ വഹിച്ചുള്ള ജാപ്പനീസ് ലാൻഡർ ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഹകുട്ടോ-ആർ മിഷൻ 1 ലാൻഡർ നിർമ്മിച്ച ഐസ്പേസ് കമ്പനിചൊവ്വാഴ്ച ബഹിരാകാശ പേടകം ചന്ദ്രനെ സുരക്ഷിതമായി ഭ്രമണം ചെയ്യുന്നതായി പ്രഖ്യാപിച്ചു.
അടുത്ത മാസം...
യുഎഇയുടെ പ്രഥമ ചാന്ദ്രദൗത്യമായ റാഷിദ് റോവർ ഏപ്രിൽ 25ന് ചന്ദ്രനിൽ ഇറങ്ങും.മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻ്റർ ഡയറക്ടർ ജനറൽ സാലിം അൽ മർറിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദുബായിൽ നടന്നുവരുന്ന പതിനേഴാമത് രാജ്യാന്തര...