Tag: robot

spot_imgspot_img

ദുബായിൽ ഫുഡ് ഡെലിവറി ഇനി അതിവേ​ഗം; കൂടുതൽ റോബോട്ടുകൾ നിരത്തിലിറങ്ങും

ദുബായ് നഗരത്തിലൂടെ ഇനി ഫുഡ് ഡെലിവറി റോബോട്ടുകൾ ചീറിപ്പായും. എമിറേറ്റിൽ ഫുഡ് ഡെലിവറി അതിവേ​ഗം സാധ്യമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ റോബോട്ടുകളെ നിരത്തിലിറക്കാനൊരുങ്ങുകയാണ് അധികൃതർ. സുസ്ഥിര വികസന മാനദണ്ഡങ്ങൾ പാലിക്കുന്ന മേഖലകളിലേക്കാണ് ഇനി ഭക്ഷണമെത്തിക്കാൻ...

ട്രാഫിക് ബോധവത്കരണത്തിന് റോബോട്ടിനെ രംഗത്തിറക്കി അബുദാബി

പൊതുജനങ്ങളുമായി സംവദിക്കാനും സംശയങ്ങൾക്ക് ഉത്തരം നൽകാനും ട്രാഫിക് അവബോധം വർദ്ധിപ്പിക്കാനും മനുഷ്യശരീരത്തിന് സമാനമായ ഘടനയുള്ള ഒരു സ്മാർട്ട് റോബോട്ട് അബുദാബി പോലീസ് പുറത്തിറക്കി. അബുദാബി പോലീസിൻ്റെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ്...

റോബോട്ട് വരും; വിമാനം വൃത്തിയാക്കും

വിമാനം വൃത്തിയാക്കാൻ ഇനി മുതൽ റോബോട്ടും. ദുബായിലാണ് ഇത് സംബന്ധിച്ച പ്രദർശനം നടന്നത്. വിമാനത്തിലെ നിങ്ങളുടെ ഇരിപ്പിടം വൃത്തിയാക്കുകയും ആവി പിടിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്ന ഒരു എഐ- പവർ റോബോട്ടിനെയാണ് പ്രദർശിപ്പിച്ചത്. എമിറേറ്റ്‌സ്...

ജുമൈറയിൽ റോബോട്ട് നിരീക്ഷകരിറങ്ങി; ഇനി ഇ – സ്കൂട്ടർ നിയമലംഘകർക്കും പിടിവീഴും

സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുന്നവർ നടത്തുന്ന നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് റോബോട്ടുകളെ വിന്യസിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ജുമൈറ കടൽ തീരത്താണ് റോബോട്ട നിരീക്ഷണം ശക്തമാക്കിയത്. വിശാലമായ ക്യാമറയും...

നിയമം പാലിച്ചാൽ ദു:ഖിക്കേണ്ട; ഇ-സ്‌കൂട്ടർ, സൈക്കിൾ ലംഘനങ്ങൾ കണ്ടെത്താൻ ദുബായിൽ റോബോട്ടെത്തി

ഗൾഫ് മേഖലകളിൽ ഹ്രസ്വദൂര യാത്രകൾക്കായി​ നിരവധി പേർ ആശ്രയിക്കുന്ന മാർ​ഗമാണ് ഇ-സ്കൂട്ടർ. എന്നാൽ അടുത്ത കാലത്തായി നിയമലംഘനത്തിന്റെ പേരിൽ ഇ-സ്കൂട്ടർ യാത്രക്കാർക്കെതിരെയുള്ള പരാതികൾ ദിനംപ്രതി വർധിച്ചുവരികയാണ്. ഇതിനൊരു പരിഹാരമാർ​ഗവുമായി എത്തിയിരിക്കുകയാണ് ദുബായ് റോഡ്‌സ്...

യാത്രക്കാരുടെ ശരീരഭാഷ അളക്കാൻ അ​ബുദാ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ റോബോട്ട്

യാത്രക്കാരുടെ ശരീരഭാഷ അളക്കുന്നതിനും മുഖം തിരിച്ചറിയുന്നതിനും സാധിക്കുന്ന റോബോട്ട് സംവിധാനവുമായി അബുദാബി കസ്റ്റംസ് അധികൃതർ. ദുബായിൽ സമാപിച്ച ജിടെക്സ് മേളയിലാണ് അബുദാബി വിമാനത്താവളത്തിൽ നടപ്പാക്കുന്ന നൂതന സംവിധാനം പരിചയപ്പെടുത്തിയത്. കസ്റ്റംസിന്റെ സേവനത്തിൽ ഉപഭോക്താക്കൾ...