‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വേനലവധിക്ക് ശേഷം യു.എ.ഇയിലെ സ്കൂളുകൾ തുറന്നതോടെ ഷാർജക്കും ദുബായ്ക്കും ഇടയിലുള്ള പാതകളിൽ ഗതാഗത തിരക്കേറി. രാവിലെ 6 മണി മുതൽ ആരംഭിക്കുന്ന തിരക്ക് കാരണം പല യാത്രക്കാരും മണിക്കൂറുകളോളം റോഡുകളിൽ ചെലവഴിക്കുകയാണ്.
രാവിലെയും വൈകിട്ടും...
അബുദാബിയിലെ പ്രധാന പാതകളിൽ ഒന്നായ അൽഐൻ ഹസ്സ ബിൻ സുൽത്താൻ സെൻ്റ് റോഡ് സെപ്റ്റംബർ 1 വരെ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് സർക്കാർ അതോറിറ്റി ഇക്കാര്യം...
സൗദിയിലെത്തുന്ന ഹജ്ജ് തീർത്ഥാടകർക്കായി നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് ചൂട് ശക്തമാകുന്നതോടെ ഇവിടെയെത്തുന്നവർക്ക് അനായാസം പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി പുതിയ സംവിധാനങ്ങൾ നടപ്പിലാക്കുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി പുണ്യസ്ഥലങ്ങളിൽ റോഡുകളുടെ പ്രതലങ്ങൾ തണുപ്പിക്കുന്ന പദ്ധതിയാണ്...
വീണ്ടും അംഗീകാരത്തിന്റെ നിറവിൽ യുഎഇ. റോഡുകളുടെ ഗുണനിലവാരത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനവും അറബ് മേഖലയിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കിയിരിക്കുകയാണ് യുഎഇ. വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട യാത്രാ-വിനോദ സഞ്ചാര വികസനസൂചികയിലാണ് യുഎഇയുടെ ഈ...
കനത്ത മഴയിൽ ഉണ്ടായ വെള്ളക്കെട്ടിൽ മുങ്ങി കിടക്കുകയാണ് ബഹ്‌റൈനിലെ റോഡുകൾ. ഈ സാഹചര്യത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ സ്ട്രീറ്റ് റൗണ്ട് എബൗട്ട് ടണൽ 6-14, ബുരി...
വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാവാൻ ഒരുങ്ങി ഒമാനിലെ വക്കാൻ വില്ലേജ്. രാജ്യത്തെ സുപ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ വക്കാൻ ഗ്രാമത്തിൽ ഇനി ആകാശ യാത്രയും ആസ്വദിക്കാം. പ്രകൃതി ദൃശ്യങ്ങൾ ഉയരങ്ങളിലിരുന്നുകൊണ്ട് കാണാൻ കേബിൾ കാറുകൾ...