‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: report

spot_imgspot_img

ലോകബാങ്കിൻ്റെ ആഗോള ഭരണ സൂചികയിൽ ഖത്തറിന് മുന്നേറ്റം; മിഡിലീസ്റ്റിൽ ഒന്നാമത്

2024ലെ പ്രധാന ആഗോള ഭരണ സൂചികകളിൽ മിഡിലീസ്റ്റ് മേഖലയിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഖത്തറിന് മുന്നേറ്റം. രാഷ്ട്രീയ സ്ഥിരതാ സൂചകങ്ങളിൽ 84.36 ശതമാനവും നിയമവാഴ്ചയിൽ 80.19 ശതമാനവുമായി...

ഇ-സ്‌കൂട്ടർ, സൈക്കിൾ ഉപയോഗത്തിൽ ജാഗ്രതവേണം; ആറ് മാസത്തിനുളളിൽ നാല് മരണങ്ങളെന്ന് ദുബായ്

ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെട്ട വ്യത്യസ്ത അപകടങ്ങളിൽ ഈ വർഷം ആദ്യ പകുതിയിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ദുബായ് പോലീസ് വെളിപ്പെടുത്തി. ഇത്തരം അപകടങ്ങളിൽ 25 പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. 2024-ലെ ആദ്യ...

ആദ്യദിനത്തിൽ 12 കോടി വാരി ‘മലൈക്കോട്ടൈ വാലിബൻ’; കേരളത്തിൽ നിന്ന് മാത്രം നേടിയത് 5.85 കോടി

മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പിറന്ന ചിത്രമായ മലൈക്കോട്ടൈ വാലിബൻ ഹിറ്റിലേയ്ക്ക് കുതിക്കുന്നു. ചിത്രം റിലീസായ ആദ്യദിനം നേടിയത് 12 കോടിയുടെ കളക്ഷനാണ്. ജിസിസി, ഓവർസീസ് കലക്ഷൻ ഉൾപ്പെടെയാണിത്. കേരളത്തിൽ...

2025-ൽ യുഎഇയുടെ ആഭ്യന്തര ഉല്പാദനം 3.8 ശതമാനമായി വർധിക്കുമെന്ന് ലോക ബാങ്ക്

2025-ൽ യുഎഇയുടെ മൊത്തം ആഭ്യന്തര ഉല്പാദനം 3.8 ശതമാനമായി വർധിക്കുമെന്ന് ലോക ബാങ്ക് റിപ്പോർട്ട്. നിലവിൽ 3.4 ശതമാനമുള്ള ജിഡിപി ഈ വർഷം 3.7 ശതമാനം ആകുമെന്നും ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്റ്റ്സിൽ വ്യക്തമാക്കുന്നുണ്ട്....

സിഗ്‌നൽ സംവിധാനം പാളി; ബാലസോർ ദുരന്തത്തിൽ വീഴ്ച സമ്മതിച്ച് കേന്ദ്രം

കഴിഞ്ഞ ജൂണിൽ ഒഡിഷ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിലെ തകരാറെന്ന് റെയില്‍വേ മന്ത്രാലയം. രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിന് മറുപടിയായി റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. എംപിമാരായ മുകുള്‍ വാസ്‌നിക്,...

ഇന്ത്യയിൽ മുസ്ലീംങ്ങളെ ഭരണകൂടം വേട്ടയാടുന്നതായി അമേരിക്ക

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരേ ഭരണകൂടവേട്ടയാടൽ നടക്കുന്നെന്ന വിമർശനവുമായി അമേരിക്ക. മുസ്‌ലിം ന്യൂനപക്ഷത്തെ ഭരണകൂടം വേട്ടയാടുന്നതായി യു.എസ് വിദേശകാര്യ വകുപ്പിൻ്റെ റിപ്പോർട്ടാണ് പരാമർശമുളളത്. മുസ്‌ലിം വിശ്വാസികളുടെ വീടുകളും സ്ഥാപനങ്ങളും തകർത്തതയായും നിയമപാലകർ മത ന്യൂനപക്ഷത്തിനെതിരെ ആക്രമണം...