‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ തകർക്കാനുള്ള ശ്രമത്തിലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ റാസൽഖൈമ. പുതുവത്സരാഘോഷത്തിൽ തുടർച്ചയായി അഞ്ചാം വർഷവും കിടിലൻ വെട്ടിക്കെട്ട് കാഴ്ചക്കാർക്ക് സമ്മാനിക്കാനൊരുങ്ങുകയാണ് റാസൽഖൈമ.
ആയിരത്തിലേറെ ഡ്രോണുകളും അക്വാട്ടിക് പൈറോടെക്നിക്കുകളും ഉൾപ്പെടുത്തിയാണ് പുത്തൻ...
അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും മൂലമുണ്ടാകുന്ന മാരകമായ അപകടങ്ങൾ കുറയ്ക്കാൻ ഏറ്റവും പുതിയ റോഡ് സുരക്ഷാ ക്യാമ്പയിനുമായി റാസൽഖൈമ പോലീസ്. ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും എല്ലാ ഡ്രൈവർമാരും കൂടുതൽ ജാഗ്രത പുലർത്താനും എല്ലാ നിയന്ത്രണങ്ങളും...
മൂന്നാറിലെ നീലക്കുറഞ്ഞികൾ പോലെ റാസൽ ഖൈമയിലെ മലനിരകളെ മനോഹരമാക്കുന്ന ഒരു അറേബ്യൻ പുഷ്പം.. പ്രകൃതിയുടെ നിറച്ചാർത്തണിഞ്ഞ അൽ മീസ് പൂക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പൂന്തോട്ടം സൃഷ്ടിച്ചിരിക്കുകയാണ് ദുബായിൽ നടക്കുന്ന കാലാവസ്ഥ...
റാസൽഖൈമയ്ക്ക് ഒരു പൊൻതൂവൽകൂടി. പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച നഗരങ്ങളെ വിലയിരുത്തുന്ന ആഗോള സർവേയിൽ നാലാം സ്ഥാനം നേടിയാണ് റാസൽഖൈമ പുതിയ നേട്ടം സ്വന്തമാക്കിയത്.
ഇന്റർനേഷൻസ് അവരുടെ എക്‌സ്‌പാറ്റ് സിറ്റി റാങ്കിംഗ് റിപ്പോർട്ടിന്റെ...
റാസൽഖൈമയിൽ നിന്ന് കോഴിക്കോടേയ്ക്ക് എയർ അറേബ്യ വിമാനങ്ങൾ സർവീസ് ആരംഭിച്ചു. പ്രവാസി മലയാളികളുടെ യാത്രാദുരിതത്തിന് പരിഹാരം എന്ന നിലയിലാണ് എയർ അറേബ്യ പുതിയ സർവ്വീസിന് തുടക്കമിട്ടത്. ആഴ്‌ചയിൽ മൂന്ന് വിമാനങ്ങളാണ് കോഴിക്കോടേയ്ക്ക് പറക്കുക.
ബുധൻ,...
റാസൽഖൈമയിൽ ഡ്രൈവിങ് ടെസ്റ്റ് സ്മാർട്ടാക്കാനൊരുങ്ങി അധികൃതർ. ഡ്രൈവിങ് ലൈസൻസിനായി അപേക്ഷിക്കുന്നവരുടെ മികവ് പരിശോധിക്കുന്നതിനും ലൈസൻസ് നൽകുന്നതിനുമായാണ് സ്മാർട്ട് സംവിധാനം ആരംഭിക്കാൻ റാസൽഖൈമ പൊലീസ് തീരുമാനിച്ചത്. വെഹിക്കിൾസ് ആന്റ് ഡ്രൈവേഴ്സ് ലൈസൻസിങ് വകുപ്പ് രൂപകൽപ്പന...