‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പരാജയം നേരിട്ടപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തന്റെ മനസ്സിൽ ഉണ്ടായിരുന്നത് രമേശ് ചെന്നിത്തലയും മന്ത്രിയായി വിഡി സതീശനുമായിരുന്നു എന്ന് വെളിപ്പെടുത്തി ഉമ്മൻ ചാണ്ടിയുടെ ആത്മകഥ. എന്നാൽ പ്രതിപക്ഷ നേതൃ...
രാജീവ് ഗാന്ധിയെ അനുസ്മരിച്ചുകൊണ്ടുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ. ഇനി മുന്നോട്ടുള്ള പ്രയാണത്തില്‍ രാജീവ് ഗാന്ധിയാണ് വഴി വിളക്ക്. കാന്തിക പ്രഭാവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത് എന്നുമാണ് ചെന്നിത്തലയുടെ വാക്കുകള്‍....
ലോക കേരള സഭകൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരേണ്യവർഗത്തിന് വേണ്ടിയുള്ള ധൂർത്താണിതെന്നും ബക്കറ്റ് പിരിവിന്റെ പരിഷ്കൃത രൂപമാണ് അമേരിക്കയിലെ പിരിവെന്നും ചെന്നിത്തല പരിഹസിച്ചു.
കേട്ടുകേൾവിപോലും ഇല്ലാത്ത കാര്യമാണ്...
എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികൾ. നികുതി കൊള്ളയ്ക്ക് എതിരെയാണ് യുഡിഎഫ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സമരം നടത്തുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമരം...
കർണാടകയിൽ സർക്കാർ 40% കമ്മീഷനാണ് മുക്കുന്നതെങ്കിൽ കേരളത്തിലേക്കെത്തുമ്പോൾ അത് 80% ആയി ഉയർന്നെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തൃശൂർ ഡിസിസി ഓഫീസിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ്...
പ്രധാനമന്ത്രി പങ്കെടുക്കുന്ന സർക്കാരിൻ്റെ വികസന പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ചയുണ്ടായി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കൊച്ചി...