‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: ramadan

spot_imgspot_img

ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാവ്; റമദാനിലെ 27-ാം രാവിൽ ഹറമിലെത്തിയത് 20 ലക്ഷത്തോളം വിശ്വാസികൾ

ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ളതാണ് റമദാനിലെ 27-ാം രാവ്. 27-ാം രാവിൽ പാപമോചന പ്രാർത്ഥനയ്ക്കും നമസ്‌കാരത്തിനുമായി ഹറമിലെത്തിയത് 20 ലക്ഷത്തോളം വിശ്വാസികളാണ്. പാതിരാത്രി മുതൽ പുലർച്ചെ വരെ നീണ്ട പ്രാർത്ഥനകൾക്ക് എത്തിയ ജനങ്ങളാൽ ഹറമും...

ഈദ് അവധി, ഖത്തറിൽ അവശ്യ മേഖലകളിലെ പ്രവർത്തന സമയങ്ങൾ പ്രഖ്യാപിച്ചു 

ഖത്തറിൽ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ ഈ​ദ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ അ​വ​ശ്യ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന സ​മ​യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ മെ​യി​ൻ ബി​ൽ​ഡി​ങ്ങി​ൽ ആ​ദ്യ പെ​രു​ന്നാ​ൾ ദി​നം...

പ്രാർത്ഥനകളാൽ പുതുമനുഷ്യനാക്കപ്പെടുന്ന റമദാൻ

റമദാൻ കാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. തീഷ്ണമായ പ്രാർത്ഥനകളിലൂടെ അവസാന ദിവസങ്ങളിലെ നോമ്പ് എടുക്കുകയാണ് വിശ്വാസികൾ. ദുൽഹിജ്ജ ആദ്യപത്ത് ദിവസങ്ങളിൽ പകലുകൾക്കാണ് ശ്രേഷ്ഠത കൽപ്പിക്കുന്നതെങ്കിൽ റമദാൻ അവസാന പത്തിൽ രാവുകൾക്ക് ശ്രേഷ്ഠതയേറും...

നിയമലംഘനം: 383 മോട്ടോർ സൈക്കിളുകളും ഇ-സ്കൂട്ടറുകളും ദുബായ് പോലീസ് പിടികൂടി

നിയമലംഘനം നടത്തിയ 383 മോട്ടോർ സൈക്കിളുകളും ഇ-സ്കൂട്ടറുകളും ദുബായ് പൊലീസ് പിടിച്ചെടുത്തു. ഇ സ്കൂട്ടറുകൾക്ക് നിശ്ചയിച്ചിട്ടുള്ള പാതകളിൽ നിന്ന് മാറി സ്കൂട്ടർ ഓടിച്ചതിനും, ഹെൽമെറ്റോ റിഫ്ലക്ടീവ് വെസ്റ്റോ ധരിക്കാത്തതും, ബൈക്കിൻ്റെ മുൻവശത്ത് തെളിച്ചമുള്ള...

റമദാൻ അവസാന പത്ത്, മ​ദീ​ന​യി​​ൽ ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സു​ക​ളു​ടെ സ​മ​യം നീ​ട്ടി

പുണ്യ റമദാനിൽ പ്രാർത്ഥനയോടെ നോമ്പ് നോറ്റ് കഴിയുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. റ​മ​ദാ​ൻ അ​വ​സാ​ന പ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച​തോ​ടെ മ​ദീ​ന​യി​​ൽ ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സു​ക​ളു​ടെ സ​മ​യം നീ​ട്ടിയിരിക്കുകയാണിപ്പോൾ. മ​ദീ​ന ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്ന്​ ആ​ളു​ക​ളെ...

‘പ്രി​യ​പ്പെ​ട്ട​വ​ർ​ക്കുള്ള പെ​രു​ന്നാ​ൾ സ​മ്മാ​നം’, റി​യാ​ലു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന ഈ​ദി​യ്യ എ.​ടി.​എ​മ്മു​ക​ൾ ഖത്തറിൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

പ്രാർത്ഥനയോടെ നോമ്പ് നോൽക്കുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് പെ​രു​ന്നാ​ൾ സ​മ്മാ​നം ന​ൽ​കാ​ൻ റി​യാ​ലു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന ഈ​ദി​യ്യ എ.​ടി.​എ​മ്മു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു കഴിഞ്ഞു. ഇ​ത്ത​വ​ണ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാഗങ്ങളിലെ പ​ത്തി​ട​ങ്ങ​ളി​ലാ​ണ് ഖ​ത്ത​ർ സെ​ൻ​​ട്ര​ൽ ബാ​ങ്കി​ന്റെ നേ​തൃ​ത്വ​ത്തി​ൽ...