‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പത്മവിഭൂഷൺ ബഹുമതി ലഭിച്ച ചിരഞ്ജീവിയെ പ്രശംസിച്ച് മകനും നടനുമായ രാം ചരൺ. പിതാവിനെ ബഹുമതിക്കായി പരിഗണിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗവൺമെന്റിനും താരം നന്ദി പറഞ്ഞു. സാമൂഹ്യമാധ്യമത്തിലൂടെ രാം ചരൺ പങ്കുവെച്ച ആശംസ...
ആക്ടേഴ്സ് ബ്രാഞ്ചിലേക്ക് തെലുങ്കു സിനിമാ താരം രാം ചരണിനെ സ്വാഗതം ചെയ്ത് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് (എം.പി.എ.എസ്.). ആഴ്ചകൾക്ക് മുൻപാണ് ജൂനിയര്‍ എന്‍.ടി.ആറിനെ ഇതേ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്....
ടോളിവുഡ് ആകാംക്ഷയോടെ കാത്തിരുന്ന രാംചരൺ-ഉപാസന ദമ്പതികളുടെ മകളുടെ പേര് വെളിപ്പെടുത്തി കുഞ്ഞിന്റെ മുത്തശ്ശൻ കൂടിയായ മെഗാ സ്റ്റാർ ചിരഞ്ജീവി. ക്ലിൻ കാര കൊനിഡേല എന്നാണ് കുഞ്ഞിന്റെ പേര്. കൂടാതെ ലളിതാ സഹസ്രനാമത്തിൽ നിന്നാണ്...
നടൻ രാം ചരണിനും ഭാര്യ ഉപസാനയ്ക്കും ജനിച്ച കുഞ്ഞിന് സ്വർണ തൊട്ടിൽ സമ്മാനമായി നൽകി അംബാനി കുടുംബം. ഈ കഴിഞ്ഞ ജൂൺ 20 നായിരുന്നു ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്. ഇന്ത്യൻ സിനിമാലോകവും...
ഓസ്കർ ജൂറി അംഗമാകാന്‍ ഇന്ത്യയിൽ നിന്ന് ആർആർആർ സിനിമയുടെ ടീമിലെ ആറ് പേർക്ക് ക്ഷണം. ക്ഷണം ലഭിച്ച അംഗങ്ങളെ അഭിനന്ദിച്ച് സംവിധായകൻ എസ് എസ് രാജമൗലി രംഗത്തെത്തി. ചിത്രത്തിലെ നായകന്മാരായ ജൂനിയർ എൻടിആർ,...
തെലുഗു താരം രാം ചരണിനും ഭാര്യ ഉപാസന കാമിനേനി കൊനിഡേലയ്ക്കും പെൺകുഞ്ഞ് പിറന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ദമ്പതികളുടെ പതിനൊന്നാം വിവാഹ വാര്‍ഷികത്തിലാണ്...