‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അറബിക്കടലിൽ ആഞ്ഞടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ് നിരീക്ഷിച്ചുവരികയാണ് യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി. കടുത്ത കാലാവസ്ഥ രാജ്യത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. യുഎഇയിൽ കൊടുങ്കാറ്റിൻ്റെ ആഘാതം കുറവായിരിക്കുമെന്ന് നാഷണൽ...
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതോടെ ജാഗ്രതാ നിർദേശവുമായി അധികൃതർ. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ രാവിലെ മുതൽ കനത്ത മൂടൽമഞ്ഞാണ് വ്യാപിച്ചിരിക്കുന്നത്. ദേശീയ കാലാവസ്ഥാ കേന്ദ്രം യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ...
2023 പടികടന്നിറങ്ങുമ്പോൾ യുഎഇയിൽ ഉണ്ടായ മാറ്റങ്ങളും പ്രധാന സംഭവങ്ങളും എന്തൊക്കെ ? പുതുവർഷത്തെ പുതിയ പ്രതീക്ഷകളിലേക്ക് നടന്നടുക്കുമ്പോൾ 2023നെ യുഎഇ അടയാളപ്പെടുത്തുന്നത് എങ്ങനെയെന്ന് നോക്കാം. പ്രവാസികളെ ബാധിക്കുന്നതും അല്ലാത്തതുമായ സുപ്രധാന നിയമമാറ്റങ്ങളിലേക്കും യുഎഇ...
യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ പൂർണ പ്രവർത്തന സജ്ജമാണെന്ന് അധികൃതർ. ചരക്കുനീക്കം പൂർണക്ഷമതയിലെത്തിയെന്നും ബിസിനസ് ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമെന്നും റെയിൽ അധികൃതരുടെ അറിയിപ്പ്.
38 ലോക്കോമോട്ടീവുകളും 1,000-ലധികം വാഗണുകളുമാണ് ചരുക്കുനീക്കത്തിന് ഉപയോഗിക്കുന്നത്. രാജ്യത്തുടനീളമുള്ള...
യുഎഇുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ ഉദ്ഘാടനം ചെയ്തു. യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തുമാണ് റെയിൽ ശൃംഖലയുടെ ഉദ്ഘാടനം നിർവഹിച്ചത്. കിരീടാവകാശി ഷെയ്ഖ്...
യുഎഇയുടെ അഭിമാന റെയില്‍ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ഭാഗമായുളള ആദ്യ കടല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമായി. അറേബ്യൻ ഗൾഫിന് കുറുകെ ഒരു കിലോമീറ്റർ നീളത്തിലുളള കടല്‍പ്പാലം ഖലീഫ തുറമുഖത്തെ അബുദാബിയുടെ പ്രധാന...