‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ലോകം മുഴുവൻ അൽ ബയ്ത്ത് സ്റ്റേഡിയത്തിലേക്ക് ചുരുങ്ങിയ രാത്രി....ഖത്തർ ലോകകപ്പിന് തിരിതെളിഞ്ഞ നേരം.... ഖത്തറിന്‍റെ സാംസ്‌കാരിക മൂല്യങ്ങളും തനിമയും നിറഞ്ഞാടിയ ലോകകപ്പ് ഉദ്ഘാടന വോദിയിൽ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം വേദിയിലെത്തിയ ഒരാൾ...
ലോകകപ്പ് ഫുട്‍ബോള്‍ സംഘാടനത്തിൽ ഖത്തർ അമീറിനെ പ്രശംസിച്ച് സൗദി കിരീടാവകാശി. ഖത്തർ ഒരുക്കിയ സംഘാടനമികവിനെ അഭിനന്ദിക്കുകയും തനിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറയുകയും ചെയ്യുകയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ....
വമ്പൻ താരങ്ങളുമായി എത്തുന്ന ഇംഗ്ലണ്ട് കിരീടത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ലോകകപ്പ് ടൂർണമെൻ്റിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിന് എതിരാളി ഇറാൻ ആണ്. ഇത്തവണ ലോകകപ്പിനുള്ള ഏഷ്യൻ ടീമുകളിൽ ഉയർന്ന റാങ്കു നേടി ആദ്യം യോഗ്യത ഉറപ്പിച്ച...
ഖത്തർ ലോകകപ്പിൻ്റെ വർണാഭമായ ഉദ്ഘാടനച്ചടങ്ങിനൊടുവിൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ വീഴ്ത്തി ഇക്വഡോറിന് ജയം. ആദ്യ പകുതിയിൽ തന്നെ നേടിയ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇക്വഡോറിൻ്റെ ജയം....
ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യവിൽപനയില്ലെന്ന ഫിഫയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഫിഫ പ്രസിഡൻ്റ് ജിയാനി ഇന്‍ഫാൻ്റിനോയുടെ പ്രതികരണവും വന്നു. മൂന്ന് മണിക്കൂര്‍ ബിയര്‍ കുടിച്ചില്ലെങ്കിലും നിങ്ങള്‍ ജീവിക്കുമെന്നാണ് ഫിഫ പ്രസിഡൻ്റ് പറയുന്നത്. ഫ്രാന്‍സ്, സ്‌പെയിൻ,...
ഫുട്ബോളിൽ എപ്പോഴും അവസാനവാക്കും നിയന്ത്രണവുമൊക്കെ റഫറിയാണ്. ഇത്തവണത്തെ ഫിഫ ലോകകപ്പിൽ അവസാന വാക്കാകാൻ വനിതാ റഫറിമാരെത്തുന്നുവെന്നത് വലിയ മാറ്റമാണ്. ചരിത്രത്തിൻ്റെ ഭാഗമായാണ് മൂന്ന് വനിതാ റഫറിമാരെത്തുന്നത്. കാരണം ഫുട്‌ബോൾ ലോകകപ്പ് ചരിത്രത്തിൽ...