‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഖത്തർ ലോകകപ്പിൽ ഇന്ന് കരുത്തരായ ടീമുകൾ കളത്തിലേക്ക്. മുൻ കിരീടജേതാക്കളായ സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം എന്നീ ടീമുകളാണ് ഇന്ന് കളത്തിലിറങ്ങുക.
ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യ മൊറോക്കോയ്ക്കതിരെ...
ലോകകപ്പിൽ ഇന്ന് സ്പെയിനും കോസ്റ്ററിക്കയും ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ കളി നിയന്ത്രിക്കാൻ മൂന്നു യുഎഇ സ്വദേശികളായ റഫറിമാരും. മുഹമ്മദ് അബദുല്ല, മുഹമ്മദ് അഹ്മദ് അൽ ഹമ്മാദി, ഹസൻ അൽ മുഹൈരി എന്നിവരാണ് ഫിഫ തെരഞ്ഞെടുത്ത...
സൗദി അറേബ്യയുടെ അട്ടിമറിയിൽ നിലംതൊടാതെ അർജൻ്റീനയ്ക്ക് ദയനീയ തോൽവി. ഖത്തർ ലോകകപ്പിൽ അർജൻ്റീനയ്ക്ക് വാഴ്ത്തുപാട്ടുമായി സ്റ്റേഡിയം നിറഞ്ഞ ആരാധക ലക്ഷങ്ങളെ സങ്കടക്കടലിലാഴ്ത്തി ലുസൈൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യ ചരിത്ര വിജയം നേടി.
ആദ്യ...
ലോകകപ്പ് കിരീടവും കൊണ്ട് മടങ്ങാനെത്തിയ അര്‍ജൻ്റീനയുടെ ആദ്യ മല്‍സരം ഇന്ന്. സൗദി അറേബ്യയുമായാണ് മത്സരം. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 3.30നാണ് കളിക്കുക.
ഡിസംബര്‍ 18ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ മെസി കിരീടമുയര്‍ത്തുമെന്ന ആഗ്രഹത്തോടെയാണ്...
ഇംഗ്ലീഷ് പടയോട്ടത്തിന് മുന്നില്‍ അടിപതറിയ ഇറാന് ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് ബി മത്സരത്തിൽ കനത്ത തോല്‍വി. മത്സരത്തിൻ്റെ തുടക്കം മുതൽ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ടിൻ്റെ ഹാരി കെയ്നും സംഘവും രണ്ടിനെതിരെ ആറ്...
ഖത്തര്‍ ലോകകപ്പിനാകെയൊരു കേരളമയമുണ്ട്. വര്‍ണാഭമായ സ്റ്റേഡിയം നിര്‍മ്മിച്ചതിൽ തുടങ്ങി ലോകകപ്പ് സംഘാടനത്തിലും മത്സരാസ്വാദനത്തിലും വരെയുണ്ട് മലയാളക്കരയുമായുള്ള ബന്ധം.
ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കാഴ്‌ചക്കാരായും വോളണ്ടിയര്‍മാരായും പങ്കെടുക്കുന്ന ലോകകപ്പാണ് ഖത്തറിൽ...