‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിൽ ആദ്യ മത്സരത്തിലെ ദയനീയ പരാജയത്തിന് ശേഷം അർജൻ്റീന മാസ്മരികമായി മടങ്ങിവന്നിരിക്കുന്നു. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജൻ്റീന ജയം കൈപ്പിടിയിലാക്കിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലയണല്‍...
ലോകകപ്പിൽ ആദ്യ 5 ദിവസം പിന്നിടുമ്പോൾ മത്സരങ്ങളിൽ കണ്ടത് ഏഷ്യൻ അട്ടിമറിയാണ്. 5 ദിവസത്തിനിടെ 2 വമ്പൻ അട്ടിമറികളാണ് ഏഷ്യൻ ടീമുകൾ കളത്തിൽ നടത്തിയത്. അർജൻ്റീനയെ സൗദി അറേബ്യയും ജർമനിയെ ജപ്പാനും കീഴടക്കിയപ്പോൾ...
ലോകകപ്പിനിടെ ബ്രസീൽ ടീമിനെ ആശങ്കയിലാഴ്ത്തി സൂപ്പർ താരം നെയ്മറും ഡിഫൻഡർ ഡാനിലോയും 2 ഗ്രൂപ്പ് മത്സരങ്ങളിൽ കളിക്കില്ല. ഇരുവരും സ്വിറ്റ്സർലൻഡിനും കാമറൂണിനുമെതിരെ കളിക്കില്ലെന്നാണ് ബ്രസീൽ ടീം ഡോക്ടർ അറിയിച്ചിരിക്കുന്നത്. സെർബിയയ്ക്കെതിരായ മത്സരത്തിൽ ഇവരുടെ...
ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ബ്രസീലിന് ഇന്ന് ഖത്തർ കോലകപ്പിലെ ആദ്യ മല്‍സരം. സെര്‍ബിയയോടാണ് ഏറ്റുമുട്ടുക. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 12.30നാണ് ബ്രസീലിൻ്റെ നെയ്മറും സംഘവും ഇറങ്ങുക.
അഞ്ചുതവണ കിരീടം ചൂടിയ...
ഖത്തറിലെ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇയിലെ ജർമനിയുമായുള്ള പോരാട്ടത്തിൽ മിന്നും പ്രകടനം കാഴ്ചവച്ച് ജപ്പാൻ. ആദ്യപകുതിയിൽ ലക്ഷ്യം കാണാനാകാതെ നിരാശപ്പെടുത്തിയ ജപ്പാൻ രണ്ടാം പകുതിയിലെ തകർപ്പൻ പ്രകടനത്തോടെ അട്ടിമറി ജയം സ്വന്തമാക്കി....
അർജൻ്റീന-സൗദി ലോകകപ്പ് മത്സരത്തിനിടെ തൃശൂർ ചാലക്കുടിയിൽ വ്യത്യസ്തമായ ഒരു പേരിടൽ നടന്നു. ചാലക്കുടി കല്ലൂപ്പറമ്പിൻ ഷനീർ-ഫാത്തിമ ദമ്പതികളാണ് കുഞ്ഞിന് ഐദിൻ മെസിയെന്ന് പേരിട്ടത്. നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചായിരുന്നു പേരിടൽ ചടങ്ങ്.
ലയണൽ മെസി...