‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പോർച്ചുഗലിനെ അട്ടിമറിച്ച് പ്രീ ക്വാർട്ടറിലെത്തിയ സൌത്ത് കൊറിയയെ ഗോൾമഴയിൽ മുക്കി ബ്രസീൽ മിന്നും വിജയം നേടി. രണ്ടാം പകുതിയിൽ ബ്രസീലിനെതിരെ ഒരു ഗോൾ മടക്കിയെങ്കിലും വിജയിക്കാൻ കൊറിയയ്ക്ക് ജയിക്കാനുള്ള നേട്ടമായിരുന്നില്ല. കൊറിയയെ മത്സരത്തിൻ്റെ...
പോളണ്ടിനെതിരായ പോരാട്ടത്തിൽ ഫ്രാൻസും സെനഗലിനെതിരെ ഇംഗ്ലണ്ടും തകർപ്പൻ വിജയത്തോടെ ഖത്തർ ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ. കഴിഞ്ഞ രാത്രി അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. ജോർദാൻ...
ബ്രസീലിനെ അട്ടിമറിച്ച് കാമറൂൺ ചരിത്രമെഴുതി. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ 1–0നാണ് മുൻ ലോകചാംപ്യൻമാരെ കാമറൂൺ കീഴടക്കിയത്. ഇൻജുറി ടൈമിലെ മൂന്നാം മിനിറ്റിൽ ക്യാപ്റ്റൻ വിൻസൻ്റ് അബൂബക്കറാണ് ലോകത്തെ ഞെട്ടിച്ച ഗോൾ...
മുൻ ലോകകപ്പ് ചാമ്പ്യന്മാരായ സ്പെയിനെതിരെ വമ്പൻ അട്ടിമറി നടത്തി ഏഷ്യൻ ടീമായ ജപ്പാൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിൻ്റെ ജയവുമായാണ് ഗ്രൂപ്പ് ഇയിൽ ഒന്നാമതായ ജപ്പാൻ പ്രീക്വാർട്ടർ ഉറപ്പിച്ചത്. തോൽവി വഴങ്ങിയെങ്കിലും...
ഫിഫ പുരുഷ ഫുട്ബോൾ ലോകകപ്പിലെ ഒരു നൂറ്റാണ്ട് പഴക്കമുള്ള ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങുകയാണ് മൂന്ന് വനിതാ റഫറിമാർ. ഇന്ന് ഇന്ത്യൻ സമയം രാത്ര 12.30ന് നടക്കുന്ന കോസ്റ്ററിക്ക– ജർമനി മത്സരം നിയന്ത്രിക്കാൻ അൽ ബൈത്ത്...
ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ ഇനി കടുത്ത ആവേശത്തിലേക്ക്. പ്രീ ക്വാർട്ടറിലേക്ക് പ്രവേശിക്കാനുള്ള നിർണായക മത്സരങ്ങൾക്കായി ഇന്ന് ടീമുകൾ കളത്തിലിറങ്ങും. കോസ്റ്ററിക്കയും ജർമനിയും തമ്മിലിന്ന് ജീവന്മരണപ്പോരാട്ടമാണ് നടക്കുക. ബെൽജിയം, മൊറോക്കോ, ജപ്പാൻ എന്നീ...