‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ലോകകപ്പ് ഫൈനലില്‍ അര്‍ജൻ്റീന ഫ്രാന്‍സ് കലാശപോരാട്ടം ഞായറാഴ്ച രാത്രി 8.30ന് നടക്കും. സെമിയില്‍ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അര്‍ജൻ്റീനയുടെ വരവ്. മൊറോക്കൻ കോട്ട പൊളിച്ചാണ് ഫ്രാന്‍സിൻ്റെ വരവ്. ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് ഞായറാഴ്ച മല്‍സരം.
മുപ്പത്തിരണ്ട്...
ലോകകപ്പിലെ രണ്ടാം സെമിയില്‍ മൊറോക്കോയെ 2 ഗോളിന് തകര്‍ത്ത് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം തവണവും ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ പ്രവേശിച്ചു. ആവേശം അണപൊട്ടിയ സെമിഫൈനലിൽ മൊറോക്കോയുടെ ശക്തമായ പ്രതിരോധത്തെയും ആക്രമണങ്ങളെയും അതിജീവിച്ചാണ് ഫ്രഞ്ച്...
ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന് റെക്കോർഡിന് പുറമെ അർജൻ്റീനയ്ക്കായി ലോകകപ്പിൽ കൂടുതൽ ഗോളെന്ന റെക്കോർഡും മെസ്സിക്ക് തന്നെ. 11 ഗോളുകളുമായി ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡാണ് ലയണൽ മെസസി മറികടന്നത്. മെസ്സിയുടെ...
ഖത്തര്‍ ലോകകപ്പ് സെമിഫൈനലിൽ ക്രൊയേഷ്യയെ 3-0 ന് പരാജയപ്പെടുത്തി അർജൻ്റീന ആദ്യ ഫൈനലിസ്റ്റുകളായി. സൂപ്പർതാരം ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനത്തിനാണ് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അർജൻ്റീനയുടെ വിജയം ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു....
ഖത്തർ ലോകകപ്പിൽ സെമിഫൈനൽ പോരാട്ടങ്ങൾ ഇന്ന് മുതൽ. ആദ്യസെമി പോരാട്ടത്തിൽ അർജൻ്റീന ക്രൊയേഷ്യയെ നേരിടും. ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30നാണ് മത്സരം. 32 ടീമുകൾ മത്സരത്തിനെത്തിയ ഖത്തറിൻ്റെ...
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോ ഖത്തർ സന്ദർശിക്കുന്നു. ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ലക്ഷ്യമിട്ടാണ് സന്ദർശനം.
ലോകകപ്പ് നിലവിലെ ചാംപ്യന്മാരായ ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ...