‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഖത്തർ ലോകകപ്പിൽ ഫുട്ബോൾ ആരാധകരുടെ ഹൃദയം കവർന്ന മൊറോക്കോ ടീമിൻ്റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ചെൽസി മിഡ്ഫീൽഡർ ഹക്കീം സിയേഷ്. നാട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെ മനസ്സുനിറക്കുന്ന വാർത്തയാണ് സിയേഷിനെ കുറിച്ച് പുറത്തുവരുന്നത്....
ഖത്തര്‍ ലോകകപ്പ് നേടിയ അർജൻ്റീനയെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരശേഷം ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. അര്‍ജന്റീനന്‍ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിനെ ടാഗ് ചെയ്തായിരുന്നു മോദിയുടെ അഭിനന്ദനം. അതേസമയം...
ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ പാതിരാനേരത്ത് നീലക്കടലായിരമ്പിയ ആരാധകർക്ക് മുന്നിൽ ലോകകിരീടമുയർത്തി മിശിഹയും മാലാഖയും ശിഷ്യന്മാരും. കാൽപ്പന്തുകളിയുടെ മാന്ത്രികൻ ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയർ പൂർണമാക്കാൻ ഒരു വിശ്വകിരീടമെന്ന സ്വപ്നം അർജന്റീന സാക്ഷാത്കരിച്ചു;...
ഖത്തർ ലോകകപ്പ് കലാശപ്പോരാട്ടം തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. മൂന്നാം ലോക കിരീടം ലക്ഷ്യമിട്ട് അർജന്റീനയും ഫ്രാൻസും ഇന്നിറങ്ങും. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30 ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
തുടര്‍ച്ചയായ രണ്ടാം...
ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരം ഇന്ന്. ക്രൊയേഷ്യയും- മൊറോക്കോയും തമ്മിലാണ് പോരാട്ടം. ഇന്ന് രാത്രി 8.30ന് ഖലിഫ ഇന്റര്‍നാഷ്ണൽ സ്റ്റേഡിയത്തിലാണ് മത്സരം.
മൂന്നാം സ്ഥാനത്തിനായി ഇറങ്ങുന്ന മൊറോക്കോയും ക്രൊയേഷ്യയും ടൂർണമെൻ്റിൽ...
ഖത്തർ ലോകകപ്പിലെ സെമിയിൽ നടന്ന മൊറോക്കോ-ഫ്രാന്‍സ് പോരാട്ടം വെറുമൊരു ആവേശസെമി അല്ല, രണ്ട് ഉറ്റ സുഹൃത്തുക്കളുടെ നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു. മൊറോക്കോയുടെ അഷ്റഫ് ഹക്കീമിയും ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുമാണ് ആ...