‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിലെ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന 6,025 സൈനികർക്ക് സ്ഥാനക്കയറ്റം നൽകാൻ ഉത്തരവ്. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച ഉത്തരവ്...
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായി കരാറിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇ. മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തവരിൽ നിന്ന് പിഴയീടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പരസ്യ സേവനങ്ങൾ നൽകുന്നതിന്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ബന്ധപ്പെട്ട വകുപ്പിൽ...
സുരേഷ് ഗോപി നായകനായെത്തുന്ന ത്രില്ലർ ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നു. സ്ഥിരം പൊലീസ് വേഷങ്ങളിൽ നിന്ന വ്യത്യസ്തമായ സിനിമയെന്നും സംവിധായകൻ്റെ അഭിരുചിക്ക് അനുസരിച്ചാണ് അഭിനയിച്ചിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ദുബായിൽ നടന്ന പ്രമോഷൻ പരിപാടിയിലാണ്...
സിനിമ നന്നായാൽ പ്രേക്ഷകർ നല്ല മാർക്ക് നൽകുമെന്ന് മമ്മൂട്ടി. ഒരു സിനിമയ്ക്ക് എതിരേ മനപൂർവ്വം പ്രേക്ഷകർ മാർക്കിടുമെന്ന് കരുതുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. തൻ്റെ പുതിയ ചിത്രമായ കണ്ണൂർ സ്ക്വാഡിൻ്റെ പ്രചരണാർത്ഥം ദുബായിൽ നടത്തിയ...
ഷാർജ സമ്മർ പ്രമോഷൻ 20-ാമത് പതിപ്പ് പുരോഗമിക്കുന്നു. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സിസിഐ) സംഘടിപ്പിക്കുന്ന മേള സെപ്റ്റംബർ 3 വരെ നീളും. റെക്കോർഡ് എണ്ണം ഷോപ്പർമാരെ ആകർഷിച്ചും അരലക്ഷത്തിലധികം...
വേനൽക്കാലത്ത് അഡ്നോക് സർവീസ് സ്റ്റേഷൻ ഉപഭോക്താക്കൾക്ക് ഒന്നിലധികം സമ്മാനങ്ങൾ, പണം, പോയിന്റുകൾ അല്ലെങ്കിൽ സൗജന്യ ഇന്ധനത്തിനായുള്ള കൂപ്പണുകൾ നേടാൻ അവസരം. ഈ ആഴ്ചത്തെ പ്രമോഷന്റെ വിജയികളെ തിങ്കളാഴ്ച കമ്പനി പ്രഖ്യാപിച്ചു. ഈസ അൽയാമ്മഹി...