‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: projects

spot_imgspot_img

ബഹിരാകാശ രംഗത്തെ യുഎഇ കുതിപ്പ്

ബഹിരാകാശ ദൌത്യങ്ങളുടെ ഭാഗമായി ആകാശവിതാനങ്ങൾ താണ്ടുന്ന മനുഷ്യരുടെ പക്ഷത്തേക്ക് അറബ് ജനതയെ ആനയിക്കുന്ന രാജ്യമാവുകയാണ് യുഎഇ. ശാസ്ത്രീയ കഴിവുകൾ വികസിപ്പിക്കുന്നതിനും പുതിയ പരീക്ഷണങ്ങൾക്ക് തുടക്കമിടുന്നതിനും അറബ് മേഖലയിൽനിന്ന് യുഎഇ ചെറുതല്ലാത്ത സംഭാവനകൾ ഇതിനകം...

ന്യൂട്രൽ സോണിലെ എണ്ണ ഖനനം; നീക്കങ്ങളുമായി സൌദിയും കുവൈറ്റും

ഗൾഫ് ന്യൂട്രൽ സോണിൽ എണ്ണ പദ്ധതികൾ വേഗത്തിലാക്കാൻ കുവൈത്തും സൗദിയും നീക്കങ്ങൾ ആരംഭിച്ചു. കുവൈറ്റ്-സൗദി സംയുക്ത സ്ഥിരം സമിതിയുടെ മേൽനോട്ടത്തിലാണ് നീക്കങ്ങൾ. അതേസമയം ഇറാൻ കൂടി അവകാശ വാദം ഉന്നയിക്കുന്നപ്രദേശത്തെ ചൊല്ലി കൂടുതൽ...

ഇത്തിഹാദ് സർവ്വീസുകൾ ഉയർത്തും; ഇന്ത്യ പ്രധാന പരിഗണനയിൽ

അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേയ്‌സ് തങ്ങളുടെ യാത്രക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് . യാത്രക്കാരുടെ എണ്ണം 30 ദശലക്ഷമാക്കാനും 2030ഓടെ വിമാനങ്ങളുടെ എണ്ണം 150 ആയി ഉയർത്താനും ലക്ഷ്യമിടുന്നതായി എയർലൈൻ മേധാവി...

നെറ്റ് സീറോ 2050 ചാർട്ടറിൽ ഒപ്പുവച്ച് യുഎഇ

കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻ്റ് മുഹമ്മദ് അൽംഹെരിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ സെയ്ഫ് സയീദ് ഘോബാഷും യുഎഇ സർക്കാരുകളുടെ നെറ്റ് സീറോ 2050 ചാർട്ടറിൽ ഒപ്പുവച്ചു. യുഎഇ...

പുനരുപയോഗ ഊർജ പദ്ധതികൾ ജിസിസിയ്ക്ക് കരുത്താകുമെന്ന് എസ് & പി ഗ്ലോബൽ റേറ്റിംഗ്സ്

സോളാർ പ്ലാൻ്റുകൾ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ പദ്ധതികൾ ജിസിസി രാജ്യങ്ങളുടെ മൂലധന വിപണിക്ക് കരുത്താകുമെന്ന് എസ് & പി ഗ്ലോബൽ റേറ്റിംഗ്സ്. ഇതിന് അനുകൂലമായി അറബ് ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ...

പത്ത് വര്‍ഷത്തെ ദുബായ് സാമ്പത്തിക അജണ്ട ഡി-33 പദ്ധതി പ്രഖ്യാപിച്ച് ഭരണാധികാരി

സാ​മ്പ​ത്തി​ക ശ​ക്​​തി​യി​ൽ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്ന്​ ന​ഗ​ര​ങ്ങ​ളുടെ പട്ടികയിലെത്താന്‍ ദു​ബൈ സാ​മ്പ​ത്തി​ക അ​ജ​ണ്ട(​ഡി 33) പദ്ധതി പ്രഖ്യാപിച്ച് യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​...