‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്ന നാട്ടുകാര്‍ക്കും വിദേശികള്‍ക്കും സുപ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ സന്ദര്‍ശിക്കാന്‍ പുതിയ സംവിധാനവുമായി ദുബായ് ഗതാഗത വകുപ്പ് (ആര്‍ടിഎ) രംഗത്ത്. ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് വിനോദസഞ്ചാര കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചു...
ദുബായ് പൊലീസിൻ്റെ 'ഓൺ-ദി-ഗോ' സംരംഭത്തിന് കീഴിൽ 400 ഓളം വാഹനം ഓടിക്കുന്നവർക്ക് സൗജന്യ കാർ റിപ്പയർ സേവനം ലഭിച്ചതായി അധികൃതർ അറിയിച്ചു. മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യമുള്ളവർ, ഗർഭിണികൾ എന്നിവരുൾപ്പെടെ 400 ഓളം പേർക്കാണ്...
ഷാർജയിലെ കൽബയിലെ ഒരു കുന്നിൻ മുകളിൽ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള പുതിയ കെട്ടിടം ഉയരുന്നു. പർവതങ്ങളുടെയും താഴ്‌വരകളുടെയും തീരത്തിൻ്റെയും വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ...
യുഎഇയുടെ റഡാർ സാറ്റലൈറ്റ് പദ്ധതിയായ ‘സിർബ്’ പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. റഡാർ സാറ്റലൈറ്റുകൾ വികസിപ്പിക്കാനും വിക്ഷേപിക്കാനുമായി 2022ൽ പ്രഖ്യാപിച്ച പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ്...
കായിക രംഗത്ത് പുത്തൻ ഉണർവുണ്ടാക്കുന്ന പദ്ധതികളുമായി ഷാർജ. ഇത്തിഹാദ് കൽബ ക്ലബ്ബിലും ഖോർഫക്കൻ ക്ലബ്ബിലും പുതിയ ഫുട്ബോൾ മൈതാനങ്ങൾ സ്ഥാപിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ്...
ദുബായ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിൻ്റെ നാലാം ഘട്ട വികസന പ്രവർത്തനങ്ങൾ വിലയിരുത്തി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ...