‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: president

spot_imgspot_img

‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും മോഹൻലാൽ; പദവിയിൽ ഇത് മൂന്നാം ഊഴം

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻ്റ് പദവിയിൽ നടൻ മോഹൻലാൽ തുടരും. ഈ പദവിയിലേയ്ക്ക് മൂന്നാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. താര സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള പത്രികാ സമർപ്പണത്തിൻ്റെ സമയം...

ബലിപെരുന്നാൾ 1,138 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡൻ്റ്

ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1,138 തടവുകാരെ വിട്ടയക്കാൻ ഉത്തരവിട്ടു. പലതരം കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെയാണ് വിട്ടയക്കുന്നത്. തടവുകാർക്ക് ചുമത്തിയ എല്ലാ പിഴകളും ഒഴിവാക്കുമെന്നും...

ഇറാൻ പ്രസിഡൻ്റിൻ്റെ അപകടമരണം; അനുശോചനം രേഖപ്പെടുത്തി രാജ്യങ്ങൾ

ഹെലികോപ്ടർ അപകടത്തിൽ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും സഹയാത്രികരും മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ലോകം. ഇറാനിയൻ സർക്കാരിനോടും ജനങ്ങളോടും അഗാധമായ അനുശോചനം അറിയിക്കുന്നതായി യുഎഇ പ്രസിഡൻ്റ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് എക്‌സിൽ...

മികച്ച ലോകത്തിനായി അമ്മമാർ നൽകുന്ന സംഭാവന വലുതെന്ന് മാതൃദിനത്തിൽ യുഎഇ പ്രസിഡൻ്റ്

മാതൃദിനത്തിൽ ലോകമെമ്പാടുമുള്ള അമ്മമാർക്ക് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ്റെ പ്രശംസ.കുട്ടികളുടെ തലമുറകളെ കരുത്തോടെയും നിശ്ചയദാർഢ്യത്തോടെയും വളർത്തിയതിന് എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേരുന്നുവെന്ന് യുഎഇ പ്രസിഡൻ്റ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. "സ്‌നേഹം,...

ആഗോള പുനരുപയോഗ ഊർജ ശേഷി മൂന്നിരട്ടിയാക്കണം; ജി20 വെർച്വൽ ഉച്ചകോടിയിൽ യുഎഇ പ്രസിഡൻ്റ്

ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി20 നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് വെർച്വൽ ഉച്ചകോടിയിൽ നേതാക്കൾ...

വിവാദങ്ങൾ മാത്രം ബാക്കി; പി വി ശ്രീനിജൻ വീണ്ടും എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്

വിവാദങ്ങൾ ബാക്കിയാക്കി പി വി ശ്രീനിജൻ എംഎൽഎയെ വീണ്ടും എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് എംഎൽഎ തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സ്പോർട്സ് കൗണ്‍സിൽ അദ്ധ്യക്ഷ പദവിയിൽ തുടരേണ്ടതില്ലെന്ന സിപിഎം...