‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഷാർജയിലെ പ്രാർത്ഥനയ്ക്കുള്ള (അദാൻ) വിളിയിലെ മാറ്റങ്ങൾ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപിക്കുന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് അധികൃതർ. ഷാർജ സർക്കാർ മീഡിയ ബ്യൂറോയാണ് ഇത് സംബന്ധിച്ച വാർത്തകൾ വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് വ്യക്തമാക്കിയത്.
ഷാർജയിലെ...
പ്രാർത്ഥനകളുടേയും വ്രതാനുഷ്ഠാനങ്ങളുടേയും മാസമാണ് റമദാൻ. ഒരു മാസം മുഴുവന്‍ നീളുന്ന ദിനചര്യ. ഗൾഫ് മേഖലകളിൽ റമദാനോട് അനുബന്ധമായി ജീവിതസാഹചര്യങ്ങളും ചുറ്റുപാടുകളും മാറുന്ന കാലം കൂടിയാണിത്. വീടും തൊഴിലിടവും പൊതുഇടങ്ങളും തുടങ്ങി സകലതും വിശ്വാസികളുടെ...
കേരളത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചൂപൂട്ടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. പ്രാര്‍ത്ഥനാ ഹാളുകൾക്കും ഉത്തരവ് ബാധകമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിനായി നടപടികൾ സ്വീകരിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ...
അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ ഈദ് അൽ അദ്ഹയിൽ വിശ്വാസികകളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ഗ്രാന്‍ഡ് മസ്ജിദിലെ നിസ്കാര സമയവും പുറത്തുവിട്ടു.
ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, അൽ ഐൻ ഷെയ്ഖ്...