‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് രാജ്യം. ഭരണം പിടിക്കാൻ ശക്തരായ സ്ഥാനാർത്ഥികളെ നിർത്തുകയെന്നതാണ് ആദ്യഘട്ടം. ശക്തരായ സ്ഥാനാർത്ഥികളെ തിരയുകയാണ് വിവിധ രാഷ്ട്രീയപാർട്ടികൾ. കേരളത്തിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഒരു ജീവൻ മരണ പോരാട്ടമാകും. പല മണ്ഡലങ്ങളിലും...
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി പ്രഖ്യാപനം നടത്താനൊരുങ്ങി നടൻ വിജയ്. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാൻ ചെന്നൈക്ക് സമീപം പനയൂരിൽ ചേർന്ന വിജയ് മക്കൾ ഇയക്കം നേതൃയോഗം...
നമ്മൾ ജീവിക്കുന്നത് നരകത്തിലാണെന്ന് നടന്‍ ശ്രീനിവാസന്‍. രാഷ്ട്രീയം എന്നത് ജനാധിപത്യത്തില്‍നിന്ന് മാറി തെമ്മാടിപത്യമായെന്നും ശ്രീനിവാസന്‍റെ തുറന്ന വിമര്‍ശനം. ലവ്ഫുള്ളി യുവേഴ്സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ...
രാഷ്ട്രീയ വിഭാഗീയതകൾ അവസാനിപ്പിക്കണമെന്ന് കുവൈത്ത് അമീര്‍.
രാജ്യത്തിന്‍റെ വികസനത്തിനും സുരക്ഷയ്ക്കും വേണ്ടി എല്ലാവരും ഒന്നിക്കണമെന്ന് കിരീടാലകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹ്. കുവൈറ്റിലെ പുതിയ പാര്‍ലമെന്‍റിന്‍റെ ആദ്യ സമ്മേളനത്തിലാണ്...
തെന്നിന്ത്യൻ നടി തൃഷ കൃഷ്ണൻ രാഷ്ട്രീയ പ്രവേശത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഉടൻ തന്നെ കോൺഗ്രസ് പാർട്ടിയിൽ ചേരുമെന്നാണ് അഭ്യൂഹം. ഇളയ ദളപതി വിജയ് നടത്തുന്ന ജനസേവന പ്രവർത്തികളാണ് രാഷ്ട്രീയത്തിൽ പ്രവേശനത്തിന് പ്രേരണ ആയതെന്നാണ്...
യുഎഇയുടെ പുതിയ പ്രസിഡന്‍റായി ചുമതല ഏറ്റെടുത്ത ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്റെ ഭരണശൈലി ഏതുവിധമാകുമെന്ന ആകാംഷയില്‍ ലോകം. അതിവേഗ തീരുമാനങ്ങളെടുക്കുന്നതില്‍ നിപുണനായ ശൈഖ് മുഹമ്മദ് മുന്‍ഗാമികൾ സ്വീകരിച്ച സമീപനങ്ങൾ തുടരുമെങ്കിലും...