‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടൻ വിജയ്. എംജിആറിന്റെയും ജയലളിതയുടെയും വഴിയേയാണ് താരത്തിൻ്റെയും സഞ്ചാരം. ഈ പശ്ചാത്തലത്തിൽ എംജിആറുമായി വിജയിയെ താരതമ്യപ്പെടുത്തുകയാണ് സംവിധായകൻ അമീർ. വിജയ് നടപ്പുകാലത്തിലെ എംജിആർ ആണെന്നാണ്...
28 വര്‍ഷത്തെ മാധ്യമപ്രവർത്തന ജീവിതത്തിന് വിരാമമിട്ട് റിപ്പോർട്ടർ ടി.വി എഡിറ്റർ ഇൻ ചീഫ് എം.വി നികേഷ് കുമാർ. രാഷ്ട്രീയത്തിൽ സജീവമാകാനാണ് ഇനി നികേഷിന്റെ തീരുമാനം. അതിന്റെ ഭാഗമായി റിപ്പോർട്ടർ ടിവിയിലെ എഡിറ്റോറിയൽ ചുമതലയിൽ...
240 സീറ്റുകളുമായി തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയ ബിജെപി എൻഡിഎ മുന്നണിയിലെ ഘടക കക്ഷികളേയും കൂട്ടി സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ.
തിരക്കിട്ട നീക്കങ്ങളുടെ...
ലോകസഭാതെരഞ്ഞടുപ്പിൻ്റെ ഭാഗമായി കേരളവും വിധിയെഴുതുകയാണ്. നാട്ടിൽനിന്ന് അകലെയാണെങ്കിലും പ്രവാസലോകത്തും വോട്ടെടുപ്പിൻ്റെ ആവേശവും ആധിയും പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യയുടെ ഭാവി ഭാഗധേയം നിർണയിക്കുന്ന തെരഞ്ഞെടുപ്പെന്ന നിലയിൽ പ്രവാസികളും ശക്തമായ നിലപാടുകൾ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു.
ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്...
എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടിയും നർത്തകിയുമായ ശോഭന. ഇതിനിടെ തന്റെ രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം. താൻ ഇപ്പോൾ രാഷ്ട്രീയത്തിലേയ്ക്കില്ലെന്നും ആദ്യം മലയാളം പഠിക്കട്ടെയെന്നുമാണ് ശോഭന വ്യക്തമാക്കിയത്....
നടൻ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്‍കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ്. തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്‍മുരുകനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്...