‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അബുദാബിയിൽ ഓവർടേക്കിംഗിന് പുതിയ നിർദ്ദേശം നടപ്പിലാകുന്നു. ഭാരവാഹനങ്ങൾക്ക് രണ്ടാമത്തെ വലത് പാതയിലൂടെ മറ്റ് വാഹനങ്ങളെ മറികടക്കാനുളള അനുമതിയാണ് നൽകിയത്. പുതിയ നിർദ്ദേശങ്ങൾ 2024 ജനുവരി 29 തിങ്കളാഴ്ച മുതൽ നിലവിൽവരും
ഷെയ്ഖ് ഖലീഫ ബിൻ...
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് കേസിൽ കൂടി അറസ്റ്റ് ചെയ്തു. ജില്ലാ ജയിലിൽ വച്ച് കന്റോൺമെൻ്റ് പൊലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റ് ചെയ്ത മൂന്ന് കേസുകളിൽ റിമാൻഡ് ചെയ്യാൻ...
പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രതികളാക്കിയാണ് കുന്നമംഗലം കോടതിയിൽ പൊലീസ് കുറ്റപത്രം നൽകിയത്.
കോഴിക്കോട്...
അമിത വേഗതയിൽ വാഹനമോടിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ വ്യക്തമാക്കുന്ന ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് റാസൽഖൈമ പൊലീസ്. അമിത വേഗതയിൽ വാഹനമോടിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രത്യേക പ്രചാരണ പരിപാടിക്കാണ് റാസൽഖൈമ പൊലീസ് തുടക്കമിട്ടത്. ‘അമിത വേഗത നിങ്ങളെടുക്കുന്ന...
വണ്ടിപ്പെരിയാർ കേസിൽ പ്രതി അർജുൻ തന്നെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സി.ഐ ടി.ഡി.സുനിൽകുമാർ. അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും ഒരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്നും പൊലീസിനെതിരെ ഉയരുന്ന ആരോപണം ശരിയല്ലെന്നും സി.ഐ പറഞ്ഞു.
കുട്ടി കൊല്ലപ്പെട്ട ദിവസം രാത്രി...
ഇലക്ട്രോണിക് രേഖയിൽ കൃത്രിമം കാണിച്ചതിനും വ്യാജരേഖകൾ കണ്ടെത്തിയതിനും എട്ടംഗ സംഘത്തിന് റാസൽഖൈമ ക്രിമിനൽ കോടതി ആറ് മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. ഫോൺ സേവന കാർഡുകൾക്കായുള്ള സബ്സ്ക്രിപ്ഷൻ കരാറുമായി ബന്ധപ്പെട്ട രേഖകളിലാണ്...