‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശ്രദ്ധേയായ മത്സാർത്ഥിയാണ് ജാസ്മിൻ ജാഫർ. വലിയ രീതിയിലുള്ള സൈബർ അക്രമണമാണ് ജാസ്മിനെതിരെ നടക്കുന്നത്. ജാസ്മിൻ ജാഫറിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പിതാവ് ജാഫർ പൊലീസിൽ...
യുഎഇയിൽ കളഞ്ഞുകിട്ടിയ പണം പൊലീസിന് കൈമാറി സത്യസന്ധത തെളിയിച്ച് യുവാവ്. ഈജിപ്ഷ്യൻ സ്വദേശിയായ അബ്ദുൽ ഫത്താഹ് മഹ്മൂദ് അബ്ദുൽ ഫത്താഹ് ആണ് കളഞ്ഞുകിട്ടിയ 1,49,000 ദിർഹം പൊലീസിന് കൈമാറി മാതൃകയായത്.
അജ്മാനിലെ എടിഎം...
സത്യസന്ധതയ്ക്ക് വീണ്ടും അംഗീകാരവുമായി ദുബായ് പൊലീസ്. കളഞ്ഞുകിട്ടിയ വാച്ച് കൈമാറിയ ഭിന്നശേഷിക്കാരനായ ഇന്ത്യൻ ബാലൻ മുഹമ്മദ് അയാൻ യൂനിസിനെയാണ് ദുബായ് പൊലീസ് ആദരിച്ചത്. വിനോദസഞ്ചാരിയുടെ നഷ്ടപ്പെട്ട വാച്ച് കളഞ്ഞുകിട്ടിയതോടെ മുഹമ്മദ് അയാൻ യൂനിസ്...
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അവിവാഹിതയായ 22 കാരി കുറ്റം സമ്മതിച്ചു. യുവതി ഗർഭിണിയാണെന്ന കാര്യം അറിഞ്ഞില്ലെന്നാണ് മാതാപിതാക്കളുടെ മൊഴി. ഇന്ന് പുലർച്ചെ...
യുഎഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി ആളുകളാണ് വാഹനങ്ങൾ റോഡുകളുടെ അരികിൽ പാർക്ക് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ റോഡരികിലും നിരത്തുകളിലും വാഹനം പാർക്ക് ചെയ്തവർ അവിടെ നിന്നും വാഹനങ്ങൾ മാറ്റണമെന്ന് അഭ്യർത്ഥിക്കുകയാണ് ദുബായ്...
പ്രവാസിയായ വരൻ കല്യാണം കഴിയ്ക്കാനായാണ് നോമ്പ് കാലം കഴിഞ്ഞ് നാട്ടിലെത്തിയത്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയാണ് വരൻ. കല്യാണ ദിവസം വരന് ഒരു പൂതി, ആഘോഷം അടിപൊളിയാക്കണം!! സ്വന്തം കല്യാണം അടിച്ചുപൊളിക്കാൻ കല്യാണദിവസം രാവിലെ...