‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വ്യാജ ഫോൺ സന്ദേശങ്ങൾ വഴി ബാങ്ക് അക്കൗണ്ട് വിശദാംങ്ങൾ ശേഖരിച്ച് പണം തട്ടുന്ന സംഘം റാസൽഖൈമ പോലീസിൻ്റെ പിടിയിലായി. പണം തട്ടിപ്പുകളിൽ ഏർപ്പെട്ട ഏഴ് ഏഷ്യൻ പൗരന്മാരാണ് അറസ്റ്റിലായത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ...
2023ൻ്റെ ആദ്യ പകുതിയിൽ ഒരു ട്രാഫിക് മരണങ്ങൾ പോലും റിപ്പോർട്ട് ചെയ്യാതെ നേട്ടത്തിലെത്തിയിരിക്കുകയാണ് ദുബായിലെ ഒരു പോലീസ് സ്റ്റേഷൻ . ദുബായ് അൽ ഖുസൈസ് പോലീസ് സ്റ്റേഷനാണ് ഈ നേട്ടത്തിലെത്തിയത്. മുൻ വർഷം...
മൈക്ക് വിവാദത്തിന് പിന്നാലെ പുതിയ തീരുമാനവുമായി കേരള പൊലീസ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിഐപികൾ പങ്കെടുക്കുന്ന പരിപാടികളിലെ മൈക്ക് അടക്കമുള്ള ഉപകരണങ്ങൾ ഇനി പൊലീസ് നേരിട്ടെത്തി പരിശോധിക്കാനാണ് തീരുമാനം. മൈക്ക് ഉൾപ്പെടെയുള്ളവ പ്രവർത്തിപ്പിക്കുന്നതിന് പ്രത്യേക...
വ്യാജ സമ്മാന അറിയിപ്പ് നൽകി വരുന്ന ഫോൺ വിളികളോട് പ്രതികരിക്കരുതെന്ന് റാസൽഖൈമ പോലീസ്. സമ്മാനം ലഭിച്ചെന്ന രീതിയിൽ ഫോൺ ചെയ്തും മെസേജ് അയച്ചും പണം തട്ടിയെടുക്കുന്ന സംഘം നിരവധിയുണ്ടെന്നും അതിനാൽ ജനങ്ങൾ ജാഗ്രത...
ഷാർജ പൊലീസ് ജനറൽ കമാൻഡ് (എസ്പിജിസി) സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ച്.സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്ന് സേനയ്ക്ക് നിയമപരമായ വ്യക്തിത്വവും...
സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി റാസൽഖൈമയിൽ സിസിടിവി നിർബന്ധമാക്കി പൊലീസ്. റാസൽഖൈമ പോലീസ് ആവിഷ്കരിച്ച "ഹിമയ പ്രൊട്ടക്ഷൻ" പദ്ധതിയുടെ ഭാഗമായാണ് നടപടി. സിസി ക്യാമറകളുടെ ശൃംഖല കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും ഉപകരിക്കുമെന്ന് പൊലീസ്...