‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം. ശൈത്യകാലത്തിനിണങ്ങുന്ന യൂണിഫോമാണ് ഉദ്യോഗസ്ഥർക്ക് പുതിയതായി നൽകിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരടക്കം പൊലീസ് സേനയിലെ എല്ലാ അംഗങ്ങളുടെയും യൂണിഫോമിൽ മാറ്റം വരുത്തിയിട്ടുണ്ട്.
തണുപ്പുള്ള കാലാവസ്ഥയിൽ ധരിക്കാൻ...
സർക്കാരിനെതിരെ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പൊലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കന്റോമെന്റ് പൊലീസാണ് കേസെടുത്തത്. വഴി തടസ്സപ്പെടുത്തിയതിനും, അനുമതിയില്ലാതെ മൈക്ക്...
റാസൽഖൈമയിൽ 67 കാരനായ വയോധികനെ വാഹനമിടിച്ചിട്ടതിന് ശേഷം രക്ഷപ്പെട്ട 35 കാരനായ ഡ്രൈവറെ റാസൽഖൈ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 5.42നാണ് റാസൽഖൈമ പോലീസിന് അപകടത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചത്. ഇതിനെ തുടർന്ന്...
നിസ്സാര കൂട്ടിയിടികളൊ, ചെറിയ അപകടങ്ങളിലോ പെടുന്ന വാഹനങ്ങൾ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് അബുദാബി പോലീസിൻ്റെ ഉത്തരവ്. റോഡ് അപകടത്തിന് ഉത്തരവാദികളായവർക്കും ഇരകൾക്കും തീരുമാനം ബാധമെന്ന് പൊലീസ് അറിയിച്ചു. ഓട്ടത്തിനിടെ...
ദുബായിൽ വൻ മയക്കുമരുന്ന് വേട്ട. അഞ്ച് കണ്ടെയ്‌നറുകളിലായി കടത്താൻ ശ്രമിച്ച 13 ടണ്ണിലധികം ക്യാപ്റ്റഗൺ മയക്കുമരുന്ന് ഗുളികകളാണ് പിടികൂടിയത്. സംഭവത്തിൽ ആറ് പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ബില്യൺ ദിർഹത്തിൽ...
ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബിൽ സന്ദർശനം നടത്തി ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇ നടപ്പാക്കുന്നന ലോകോത്തര സുരക്ഷാ...