‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മോശം കാലാവസ്ഥയിൽ സഹായിക്കാൻ അത്യാധുനിക സെർച്ച് ആൻഡ് റെസ്ക്യൂ വാഹനം പുറത്തിറക്കി റാസൽഖൈമ പോലീസ്. റാസൽഖൈമ പോലീസ് ഇന്റലിജന്റ് സ്പെസിഫിക്കേഷനുകൾ ഉൾക്കൊള്ളുന്ന ഒരു അത്യാധുനിക സെർച്ച് ആൻഡ് റെസ്ക്യൂ വാഹനമാണ് പുറത്തിറക്കിയത്.
താഴ് വരകളിലെ...
കാൽനട യാത്രക്കാരുടെ സുരക്ഷ മുന്നിൽ കണ്ട് അജ്മാൻ പോലീസ്. വാഹനമോടിക്കുന്നവർ കാൽനട ക്രോസിംഗുകളിൽ കാറുകൾ നിർത്തിയാൽ 500 ദിർഹം പിഴ ചുമത്താവുന്ന ലംഘനമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
സോഷ്യൽ മീഡിയയിലൂടെയാണ് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കാൽനട...
യുഎഇയിൽ വെള്ളിയാഴ്ച പെയ്ത കനത്ത മഴയിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചവർക്കുള്ള മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനായി സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായി വാഹനത്തിന് എന്ത് സംഭവിച്ചു എന്ന് വ്യക്തമാക്കുന്ന ഫോട്ടോയോ...
ചെറിയ വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ റോഡിന്റെ മധ്യത്തിൽ മതിയായ കാരണമില്ലാചെ വാഹനം നിർത്തരുതെന്ന് അബുദാബി പോലീസ് നിർദ്ദേശം നൽകി.
വാഹനത്തിന് തകരാർ സംഭവിക്കുകയോ ടയർ പൊട്ടിത്തെറിക്കുകയോ ചെയ്താൽ വാഹനങ്ങൾ റോഡിൽ നിന്ന് അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക്...
ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.അടുത്തകാലത്തായി സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവെയ്ക്കുമെന്നതിനാല്‍...
റാസൽഖൈമയിൽ ഡ്രൈവിങ് ടെസ്റ്റ് സ്മാർട്ടാക്കാനൊരുങ്ങി അധികൃതർ. ഡ്രൈവിങ് ലൈസൻസിനായി അപേക്ഷിക്കുന്നവരുടെ മികവ് പരിശോധിക്കുന്നതിനും ലൈസൻസ് നൽകുന്നതിനുമായാണ് സ്മാർട്ട് സംവിധാനം ആരംഭിക്കാൻ റാസൽഖൈമ പൊലീസ് തീരുമാനിച്ചത്. വെഹിക്കിൾസ് ആന്റ് ഡ്രൈവേഴ്സ് ലൈസൻസിങ് വകുപ്പ് രൂപകൽപ്പന...