‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു. ചടങ്ങുകളുടെ ഭാഗമായി നടന്ന ഹോമത്തിനും പൂജയ്ക്കും ശേഷം മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോൽ സ്ഥാപിച്ചു. പാർലമെന്റിനകത്ത് ലോക്സഭാസ്പീക്കറുടെ ഇരിപ്പിടത്തിനുസമീപമായാണ് ചെങ്കോൽ സ്ഥാപിച്ചത്. രാവിലെ 7.30...
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. 970 കോടി രൂപ ചെലവഴിച്ചാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. 64,000 ചതുരശ്ര മീറ്ററിലാണ് പുതിയ മന്ദിരം നിർമ്മിച്ചിരിക്കുന്നത്....
തൊഴിൽ രഹിതരായവർക്ക് കൈത്താങ്ങായി മാറാനുള്ള കേന്ദ്രസർക്കാരിന്റെ റോസ്ഗർ മേള ചൊവ്വാഴ്ച നടക്കും. മേളയുടെ ഭാഗമായി എഴുപത്തിയൊന്നായിരം നിയമന ഉത്തരവുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യുക.
സർക്കാർ ജോലിയിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനാണ് റോസ്ഗർ...
ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പങ്കെടുത്ത പരിപാടിയിൽ ബോംബാക്രമണം. ഫുമിയോ കിഷിദ പരുക്കേൽക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ. പടിഞ്ഞാറൻ ജപ്പാനിലെ വാകയാമയിൽ തുറമുഖം സന്ദർശിക്കുമ്പോഴായിരുന്നു ആക്രമണം. ആക്രമണമുണ്ടായതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥർ...
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡന് രാജി പ്രഖ്യാപിച്ചു.അടുത്ത മാസം ആദ്യം സ്ഥാനം ഒഴിയുമെന്ന് ജസീന്ത തന്നെയാണ് പ്രഖ്യാപിച്ചത്. ന്യുസിലാന്‍ഡില്‍ ഒക്ടോബര്‍ 14ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ജസീന്തയുടെ രാജി പ്രഖ്യാപനം. അപ്രതീക്ഷിത രാജി പ്രഖ്യാപനം...
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുളള സാധ്യതാ പട്ടികയില്‍ ഇന്ത്യന്‍ വംശജനും. ഇന്ത്യൻ വംശജൻ റിഷി സുനകിന് സാധ്യതയേറുന്നതായാണ് റിപ്പോര്‍ട്ടുകൾ. മുന്‍ ധനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവുമായ ഋഷി സുനക് ബ്രിട്ടനിലെ മികച്ച പ്രധാനമന്ത്രിയായിരിക്കുമെന്നാണ് അഭിപ്രായ സര്‍വ്വേകൾ...