‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മുൻ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് പാകിസ്താൻ സൈന്യം മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്കി. പ്രമുഖ മാധ്യമ സ്ഥാപനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സൈന്യം നിര്‍ദേശം നല്‍കിയത്. അല്‍ ഖാദിര്‍...
ഇസ്ലാമാബാദിൽ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പേരിൽ അനധികൃതമായി പ്രവർത്തിച്ച ജ്വല്ലറി പൂട്ടിച്ചു. ജ്വല്ലറി നടത്തിവന്ന പാക് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. മലബാർ ഗോൾഡ് അധികൃതരുടെ വളരെനാളത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് പാക്കിസ്ഥാനിലെ...
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർഥാടകർക്കുള്ള കുടിയേറ്റ നടപടിക്രമങ്ങൾ ലളിതമാക്കുന്ന റോഡ് ടു മക്ക പദ്ധതി നടപ്പാക്കാനുള്ള കരാറിൽ സൗദി അറേബ്യയും പാക്കിസ്ഥാനും ഒപ്പുവച്ചു.സൗദി ആഭ്യന്തര ഉപമന്ത്രി ഡോ.നാസർ അൽ ദാവൂദും...
മുൻ പാകിസ്ഥാൻ പ്രാധാന മന്ത്രിയും തെഹ്രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധുവാക്കി പാക് സുപ്രീം കോടതി. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. അദ്ദേഹത്തെ...
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്രി കെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇമ്രാൻ ഖാനെതിരെ 60 ലധികം കേസുകളാണ് പാകിസ്ഥാനിലുള്ളത്. ഈ കേസുകളിൽ മുൻകൂർ ജാമ്യം തേടിയുള്ള ഹർജി പരിഗണിക്കവേ...
പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന 199 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മെയ് 12 ന് മോചിപ്പിക്കും. എന്നാൽ പാക്ക് ജയിലിൽ കഴിഞ്ഞിരുന്ന സുൾഫിക്കർ എന്ന ഇന്ത്യക്കാരൻ കറാച്ചിയിലെ ആശുപത്രിയിൽ വച്ച് മരിച്ചു. കഴിഞ്ഞയാഴ്ച പനിയും നെഞ്ചുവേദനയും...