‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പാകിസ്‍താനിലെ ബലൂചിസ്‍താനില്‍ നബിദിനാഘോഷ റാലിക്കിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താനിലെ മസ്തൂങ്ങിലെ മസ്ജിദിന് സമീപമാണ് സ്ഫോടനം നടന്നത്.
ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നവാസ് ഗിഷ്കോരിയുടെ വാഹനത്തിനരികെ വെച്ചാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്ന് മുതിര്‍ന്ന...
പാകിസ്ഥാനിൽ നിന്നും കടൽമാർഗം യുഎഇയിലേക്കെത്തുന്ന ശീതീകരിച്ച മാംസത്തിന്റെ ഇറക്കുമതി താത്കാലികമായി നിർത്തി വച്ചു. മാംസത്തിന് നിലവാരമില്ലാത്തതനെ തുടർന്നാണ് യുഎഇ യുടെ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ഇറക്കുമതി നിർത്തി വച്ചത്. പ്രതി വർഷം...
എമേർജിങ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം. ഓപ്പണർ സായ് സുദർശന്റെ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് ഗംഭീരമായ വിജയം നേടിക്കൊടുത്തത്. ഇതോടെ 6 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഇന്ത്യ...
ഒരു കുടുംബത്തിലെ എല്ലാവരും ജനിച്ചത് ഒരേ ദിവസം. എല്ലാവർക്കും ഒരേ ജനനത്തീയതി. പാകിസ്താനിൽ നിന്നുള്ള ഈ കുടുംബത്തിലെ എല്ലാവരും ജന്മദിനം ആഘോഷിക്കുന്നത് ഒരേ ദിവസമാണ്. ഓഗസ്റ്റ് ഒന്നിന്. ലർക്കാന സ്വദേശി ആമിർ അലിയുടെ...
2023ലെ ഏകദിന ലോകകപ്പിന്‍റെ ആവേശത്തിലേക്ക് ഇന്ത്യ. ഒക്ടോബർ - നവംബർ മാസത്തിലായി നടക്കുന്ന ലോകകപ്പിനെ വരവേൽക്കാനുളള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പട്ടിക പ്രസിദ്ധീകരിച്ചതോടെ വാശിയേറിയ മത്സരങ്ങൾ നേരിൽ കാണാനുളള തയ്യാറെടുപ്പിലാണ് ആരാധകരും.
ലോകകപ്പിലെ ഏറ്റവും വാശിയേറിയ...
സാമ്പത്തിക പ്രതിസന്ധിയി മൂലം ബുദ്ധിമുട്ടുന്ന പാക്കിസ്ഥാൻ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പ് യുഎഇക്ക് കൈമാറാൻ ഒരുങ്ങുന്നു. രാജ്യാന്തര നാണയ നിധിയിൽനിന്നുള്ള ഫണ്ട് ലഭിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നീക്കം. പണലഭ്യത ഉറപ്പുവരുത്തുകയാണ് ഈ...