‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇ ഏറെ നാളായി കാത്തിരുന്ന വിസ്മയം സഫലമായി. 100,000 മരങ്ങളുള്ള യുഎഇയിലെ ഏറ്റവും പുതിയ ആകർഷണം കൽബയിലെ 'ഹാംഗിംഗ് ഗാർഡൻസ് ' ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. സമുദ്രനിരപ്പിൽ നിന്ന് 281...
യുഎസിലെ ഏറ്റവും വലിയ ക്ഷേത്രം തുറന്നു. ന്യൂജഴ്സി റോബിൻസ്വില്ലിൽ ആണ് സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയ്ക്കു പുറത്തുള്ള ഏറ്റവും വലിയ ക്ഷേത്രമാണിത്. മാത്രമല്ല, ലോകത്ത് വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള ക്ഷേത്രവും...
ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്നോ പാർക്ക് അബുദാബിയിൽ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. അബുദാബി റീം മാളിൽ സ്ഥിതിചെയ്യുന്ന പാർക്ക് 9,732 സ്ക്വയർ മീറ്റർ വ്യാപിച്ചുകിടക്കുന്നതാണ്. യുഎഇയിലെ കടുത്ത ചൂടിൽ നിന്നും ശമനമാഗ്രഹിച്ചെത്തുന്നവർക്ക് പാർക്ക്...
ജിസിസിയിലെയും മിഡിൽ ഈസ്റ്റിലെയും പ്രമുഖ റീട്ടെയ്ലറായ നെസ്റ്റോ ഗ്രൂപ്പിൻ്റെ 110-ാമത് ഔട്ട്ലെറ്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു. ദുബായ് ദെയ്റയിലുള്ള റീഫ് മാളിലാണ് പുതിയ ഔട്ട്ലെറ്റ് തുറന്നത്. ഷോപ്പിങ്ങിനെ പുനർനിർവചിക്കുന്ന തരത്തിൽ വിലക്കുറവും വിനോദവും...
കുവൈത്തിലെ പ്രധാന പള്ളിയായ ഗ്രാൻഡ് മസ്ജിദ് വീണ്ടും തുറന്നു. അറ്റകുറ്റപ്പണികളും കോവിഡും കാരണം മൂന്നുവർഷത്തെ അടച്ചിടലിന് ശേഷമാണ് റമദാൻ കാല പ്രാർത്ഥനകൾക്കായി ഗ്രാൻഡ് മസ്ജിദ് തുറന്ന് നൽകിയത്.
റമദാനിലെ തറാവീഹ്, രാത്രി...
റമദാനോട് അനുബന്ധിച്ച് വിശ്വാസികൾക്കായി കൂടുതൽ പളളിഖൾ തുറന്ന് ഷാർജ. പുതിയതായി 15 പള്ളികളാണ് നൽകിയത്. ജനസംഖ്യാനിരക്ക് വർധിച്ച സാഹചര്യത്തിലാണ് പള്ളികളുടെ എണ്ണവും വർധിപ്പിക്കാൻ ഭരണാധികാരികൾ തീരുമാനിച്ചത്. റമദാൻ അവസാനിക്കുന്നതിന് മുമ്പ് അഞ്ച് പള്ളികൾ...