‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഗോ ഫസ്റ്റ് എയർലൈൻസ് വിമാനങ്ങൾ റദ്ദാക്കി. മെയ് മൂന്ന് , നാല് , അഞ്ച് ദിവസങ്ങളിലെ സർവീസുകളാണ് കമ്പനി റദ്ദാക്കിയത്. ഇന്ധന കമ്പനികൾക്കു നൽകേണ്ട കുടിശ്ശിക ദിനം...
ഒമാനികൾക്ക് മുൻകൂർ അനുമതിയില്ലാതെ വിദേശികളെ വിവാഹം കഴിക്കുന്നതിന് അനുവാദം നൽകി ഉത്തരവ്.നിയമത്തിൽ മാറ്റം വരുത്തി സുൽത്താൻ ഹൈതം ബിൻ താരികാണ് ഉത്തരവ് പ്രഖ്യാപിച്ചത്. നിലവിലെ നിയമത്തിൽ ഭേതഗതി വരുത്തിയാണ് ഇളവുകൾ അനുവദിച്ചത്.
വിദേശികളുമായുള്ള ഒമാനികളുടെ...
ഒമാനിൽ വെള്ളപ്പൊക്കം നിയന്ത്രത്തിനായി മൂന്ന് അണക്കെട്ടുകൾ നിർമിക്കാൻ ഒരുങ്ങുന്നു. മസ്കറ്റ് ഗവർണറേറ്റിലെ വാദി അൽ അൻസാബ്, സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ വാദി തഹ്വ, നോർത്ത് അൽ ബത്തിനയിലെ വാദി അൽ സുഹൈമി...
ഡെങ്കിപ്പനിയ്ക്കെതിരേ കരുതൽ നടപടികളുമായി ഒമാൻ. രോഗം പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനം തടയാൻ പൊതുജനങ്ങളോട് നിർദ്ദേശിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം. വീട്ടിലോ പരിസരങ്ങളിലോ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെരുകുന്നതിന്...
ഒമാനിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് മാര്‍ബര്‍ഗ് വൈറസ് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ. സര്‍ക്കാര്‍ വെബ്സൈറ്റിലൂടെയാണ് യുഎഇ മുന്നറിയിപ്പു നല്‍കിയത്. ഒമാന്‍ അധികൃതര്‍ എല്ലാ എയര്‍ലൈനുകള്‍ക്കുമായി പുറപ്പെടുവിച്ച നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് യുഎഇയുടെ...