‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നബിദിനം പ്രമാണിച്ച് ഒമാനിൽ സെപ്റ്റംബർ 28-ന് പൊതുഅവധി പ്രഖ്യാപിച്ചു. ഒമാനിലെ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും അവധി ബാധകമായിരിക്കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു. സ്വകാര്യ മേഖലയിൽ നബിദിനം പ്രവൃത്തി ദിനമാക്കുന്നതിന് ആവശ്യമെങ്കിൽ തൊഴിലുടമയും...
ഒമാന്റെ ഔദ്യോഗിക ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ അടുത്ത മാസം ഒന്ന് മുതല്‍ ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും നിർത്തി വയ്ക്കുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതലുള്ള ബുക്കിങ്...
ഒമാനിൽ ഗോതമ്പുല്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കൃഷി മന്ത്രാലയം. കഴിഞ്ഞ വർഷത്തിൽ നിന്ന് മൂന്ന് മടങ്ങായി വർധിപ്പിക്കാനാണ് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം ലക്ഷ്യമിടുന്നത്. 2022-ൽ 2,167 ടണ്ണായിരുന്ന ഉല്പാദനം ഈ വർഷം ഏകദേശം...
ഇ-കോമേഴ്സ് മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ. ഇതുമായി ബന്ധപ്പെട്ട് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആന്റ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഔദ്യോഗിക ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തെ ഇ-കോമേഴ്സ് മേഖലയെ ശക്തിപ്പെടുത്തുകയും...