‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Oman

spot_imgspot_img

അത്തം പിറന്നു; പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

പൂവിളി പൂവിളി പൊന്നാണമായി… പൊന്നോണക്കാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് അത്തം പിറന്നു. ഇനി സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പൂക്കാലമാണ്. മലയാളത്തിന്റെ മഹാബലി തമ്പുരാനെ വരവേൽക്കാൻ ഒരു നാട് ഒരുങ്ങുകയാണ്. ഇനിയുള്ള ദിനങ്ങളിൽ മലയാളികളുടെ അങ്കണങ്ങള്‍ പൂക്കളം...

ഒമാനിൽ രൂപപ്പെട്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി മാറി; ജാ​ഗ്രതാ നിർദേശവുമായി സിവിൽ ഏവിയേഷൻ അതോറിറ്റി

അറബിക്കടലിൽ രൂപപ്പെട്ട ആഴത്തിലുള്ള ഉഷ്‌ണമേഖലാ ന്യൂനമർദം ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറി. കൊടുങ്കാറ്റിന് 'അസ്ന' എന്ന് പേരിട്ടതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശത്ത് താമസിക്കുന്നവരും ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു....

ഒമാനിൽ വാഹനങ്ങളില്‍ നിന്ന് മാലിന്യം പുറത്തേക്കെറിഞ്ഞാല്‍ പിടിവീഴും; 300 റിയാല്‍ പിഴയും തടവും

ഒമാനിൽ വാഹനങ്ങളിൽ നിന്ന് മാലിന്യം ഉൾപ്പെടെയുള്ള വസ്തുക്കൾ വലിച്ചെറിയുന്നവർ സൂക്ഷിക്കുക. ഇത്തരക്കാരെ കാത്തിരിക്കുന്നത് തടവും പിഴയുമാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് പബ്ലിക് പ്രൊസിക്യൂഷൻ. നിയമലംഘകർക്ക് 300 റിയാൽ പിഴയും 10 ദിവസം തടവുമാണ് ശിക്ഷയായി...

ഒമാനില്‍ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യത; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

ഒമാനില്‍ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി. നാളെ വരെ മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മസ്കത്ത്,...

ഉപയോഗിച്ച ടയറുകളുടെ വ്യാപാരം നിരോധിച്ച് ഒമാൻ; നിയമലംഘകർക്ക് 1,000 റിയാൽ പിഴ

ഉപയോഗിച്ച ടയറുകളുടെ വ്യാപാരം ഒമാനിൽ നിരോധിച്ചു. ജനങ്ങളുടെ സുരക്ഷിതമായ യാത്ര കണക്കിലെടുത്താണ് തീരുമാനം. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടേതാണ് നടപടി. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയായി 1,000 ഒമാനി റിയാൽ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. വീണ്ടും...

ഒമാൻ കടലിൽ നേരിയ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തി

ഒമാൻ കടലിൽ ഇന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎഇ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻസിഎം) നാഷണൽ സെയ്‌സ്‌മിക് നെറ്റ്‌വർക്കിൻ്റെ സ്റ്റേഷനുകൾ അറിയിച്ചു. യുഎഇ...