‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഒമാനില്‍ ഇന്നും നാളെയും മഴക്ക് സാധ്യത. അറബിക്കടലിൽ രൂപംകൊണ്ട ഉഷ്ണമേഖലാ ന്യൂനമർദത്തിന്റെ ഫലമായാണ് രാജ്യത്ത് മഴ പെയ്യുകയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വൈകുന്നേരവും നാളെ രാവിലെയുമായി മഴയ്ക്ക് സാധ്യതയുള്ളതായാണ്...
ഒമാനിൽ പ്രാണികൾ നിറഞ്ഞ നിലയിൽ അരിച്ചാക്കുകൾ കണ്ടെത്തി. വടക്കൻ ബാത്തിന നഗരസഭാ അധികൃതരാണ് സുഹാർ വിലായത്തിൽ പ്രാണികൾ നിറഞ്ഞ അരിച്ചാക്കുകൾ പിടിച്ചെടുത്തത്. വാണിജ്യ സ്റ്റോറിൽ നടത്തിയ പരിശോധനയിലാണ് അധികൃതർ ഉപയോഗശൂന്യമായ 2,718 കിലോഗ്രാം അരി...
ഒമാനിൽ ഒക്ടോബർ 1 വരെ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായാണ് വിലയിരുത്തൽ.
ഈ കാലയളവിൽ ദോഫാർ ഗവർണറേറ്റിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഹജാർ...
അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകുന്നവർക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ പൊലീസ്. നുഴഞ്ഞുകയറുന്നവർക്കും ഇവരെ സംരക്ഷിക്കുന്നവർക്കും തൊഴിൽ നൽകുന്നവർക്കും 2,000 റിയാൽ വരെ പിഴയും തടവുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് ക്യാപ്റ്റൻ സഈദ് സലിം അൽ മഹ്റാസി...
ആഡംബര കപ്പൽ യാത്രികർക്ക് പത്ത് ദിവസത്തെ സൗജന്യ വിസ പ്രഖ്യാപിച്ച് ഒമാൻ. ആഡംബര കപ്പലിലെ ജീവനക്കാർ, യാത്രികർ എന്നിവർക്കാണ് പത്ത് ദിവസത്തെ സൗജന്യ വീസ അനുവദിക്കുക.
ഇതിന് പുറമെ 30 ദിവസം വരെയുള്ള വിസക്കും...
നബിദിനം പ്രമാണിച്ച് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 15-ന് പൊതു - സ്വകാര്യ മേഖലക്ക് അവധിയായിരിക്കുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 16-നാണ് (തിങ്കൾ) ഒമാനിൽ നബിദിനം.
വാരാന്ത്യ അവധി ഉൾപ്പെടെ തുടർച്ചയായ...