‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ ഉത്തരവിറക്കി മസ്കത്ത് നഗരസഭ. ഷവർമ്മ മുറിക്കുന്നതിനായി ഇനി മുതൽ ഇലക്ട്രിക് കത്തികൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് മസ്കത്ത് നഗരസഭ നിർദേശിച്ചത്.
കത്തികൾക്ക് മൂർച്ച കൂട്ടുമ്പോൾ ചെറിയ ഇരുമ്പിൻ...
പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി കുവൈത്ത്. പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ യൂണിവേഴ്സിറ്റി ഡിഗ്രി വേണമെന്ന വ്യവസ്ഥ റദ്ദാക്കാനൊരുങ്ങുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭ തീരുമാനമെടുത്തു. അതിനാൽ ഇനി യൂണിവേഴ്സിറ്റി ബിരുദം...
ജീവനക്കാർക്ക് നിശ്ചിത സമയത്തിനുള്ളിൽ ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി യുഎഇ. ഇത്തരത്തിലുള്ള ചെറുകിട, ഇടത്തരം കമ്പനികളുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കിയത്.
വിവിധ നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെയും ലൈസൻസ്...
ബാങ്കിങ് മേഖലയിൽ പുതിയ മാറ്റങ്ങൾ നടപ്പിലാക്കാനൊരുങ്ങുന്നു. ബാങ്ക് ഉപഭോക്താക്കൾക്കുള്ള സുപ്രധാന നിർദേശങ്ങളാണ് അധികൃതർ ഇപ്പോൾ നൽകുന്നത്. ഇന്ത്യയിലെ പല പ്രമുഖ ബാങ്കുകളും മേയ് 1 മുതൽ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ്...
ഒമാനിൽ വിദേശ നിക്ഷേപ കമ്പനികളിൽ സ്വദേശി നിയമനം നിർബന്ധമാക്കുന്നു. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ വിദേശ നിക്ഷേപകർ ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയത്. വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയമാണ് ഇത്...
ക്രിക്കറ്റ് താരങ്ങളുടെ സ്വപ്നമാണ് ഐപിഎൽ. കളിക്കാരുടെ മികവ് നോക്കിയാണ് ലേലത്തിൽ ഒരോ താരങ്ങൾക്കും വിലനിശ്ചയിക്കപ്പെടുന്നത്. എങ്കിൽ ഇനി മികച്ചപ്രകടനങ്ങൾ കാഴ്ചവെച്ചതുകൊണ്ട് മാത്രം ഐപിഎല്ലിൽ ഉൾപ്പെടാൻ കഴിയില്ല. കാരണം ഐപിഎല്ലുമായി ബന്ധപ്പെട്ട നിബന്ധനകൾ കൂടുതൽ...