‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കാൻ താത്കാലിക അനുമതി നൽകി റോയൽ ഒമാൻ പൊലീസ്. നവംബർ 30 വരെയാണ് പൊതുജനങ്ങൾക്ക് വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കാൻ അനുവാദം നൽകിയിരിക്കുന്നത്.
ഈ കാലയളവിൽ വാഹനത്തിന്റെ നിറം മാറ്റാൻ...
ഖത്തർ ദേശീയ ദിനത്തിന്റെ ഭാഗമായ ആഘോഷ പരിപാടികൾ നാളെ ആരംഭിക്കും. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന ആഘോഷങ്ങളുടെ തുടക്കമെന്ന നിലയിൽ പ്രധാന വേദിയായ ദർബ് അൽ സായിയിൽ നാളെ പതാക ഉയർത്തും. തുടർന്ന്...
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിലെ വിവിധ മേഖലകൾ സജ്ജമായി. ബഹ്റൈനിലെ വസ്ത്ര വ്യാപാര രംഗത്തെ ഏറ്റവും പ്രധാന കേന്ദ്രങ്ങളായി അറിയപ്പെടുന്ന സൂഖുകൾ ചുവപ്പും വെളുപ്പും നിറങ്ങളിൽ തീർത്ത വസ്ത്രങ്ങൾ ഒരുക്കി ദേശീയ ദിനം...
യുഎഇയുടെ 52-മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായ ഔദ്യോഗിക പൊതുപരിപാടികൾ ഡിസംബർ 2-ന് ദുബായിലെ എക്സ്പോ സിറ്റിയിൽ വെച്ച് സംഘടിപ്പിക്കുമെന്ന് നാഷണൽ ഡേ ഓർഗനൈസിംഗ് കമ്മിറ്റി അധികൃതർ അറിയിച്ചു. സുസ്ഥിരതയിലൂന്നിയ യുഎഇയുടെ പ്രവർത്തനവും രാജ്യത്തിന്റെ...
യുഎഇയുടെ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് 10 ദിവസത്തെ ആഘോഷം സംഘടിപ്പിക്കാനുള്ള നിർദ്ദേശം ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അവലോകനം ചെയ്തു. 10 ദിവസങ്ങളിലായി ഷാർജയിലെ എല്ലാ നഗരങ്ങളിലും പ്രദേശങ്ങളിലും ആഘോഷങ്ങൾ നടക്കും. പ്രവർത്തനങ്ങളിൽ മാർച്ചുകളും...