‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മുസ്ലിം ലീഗിനെ കൂടെക്കൂട്ടാൻ പല തന്ത്രങ്ങളും പയറ്റി വരുകയാണ് ഇടതുപക്ഷം. ലോക്സഭാ മൂന്നാം സീറ്റ് വിഷയം വന്നപ്പോഴും ഇടതുപക്ഷം ആകെ ഒന്നു പയറ്റി നോക്കി ലീഗിനെ ഇടതുപാളയത്തിൽ എത്തിക്കാൻ. എന്തൊക്കെ സംഭവിച്ചാലും കൂറുമാറുന്ന...
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുസ്‍ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദു സമദ് സമദാനിയും മത്സരിക്കും. ഇരുവരും സീറ്റ് വച്ചുമാറുകയായിരുന്നു.
പൊന്നാനിയിൽ അനുകൂല അന്തരീക്ഷമാണെന്ന് സമദാനി പ്രതികരിച്ചു. എതിരാളി ശക്തനാണെന്ന്...
ഏകീകൃത സിവില്‍ കോഡ് വിഷയത്തിൽ സിപിഐഎമ്മിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ച സിപിഎമ്മിന്റെ നിലപാടിനെയാണ് വിഡി സതീശൻ പരിഹസിച്ചത്.
അറയ്ക്കല്‍...
മുസ്‌ലിം ലീഗുമായി ഒന്നിച്ചുപോകാൻ താല്പര്യമുണ്ടെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിർ നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത്. കാന്തപുരത്തിന്റെ നിർദേശം കാലഘട്ടത്തിന്‍റെ ആവശ്യമാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ന്യൂനപക്ഷങ്ങൾ ഭീതിതമായ സാഹചര്യങ്ങളിലൂടെയാണ്...
മുസ്‌ലിം ലീഗുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു. ഇത് സമുദായ ഐക്യത്തിന് ഊർജവും കരുത്തും നൽകുന്ന നിലപാടാണ്. അദ്ദേഹത്തിന്റെ ആഗ്രഹത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പി കെ അബ്ദുറബ് ഫേസ്ബുക്കിൽ...
സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണത്തിൽ മാറ്റം വരുത്തി വിദ്യാഭ്യാസ വകുപ്പ്. ക്ലാസുകളിൽ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങൾ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യമാണ് വിദ്യാഭ്യാസ വകുപ്പ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്കിനുപകരമായി സ്കൂൾ അന്തരീക്ഷം എന്നാക്കി മാറ്റുകയാണ് ചെയ്തത്....