‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സുക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് ഓർമ്മപ്പെടുത്തുകയാണ് ഷാർജ പൊലീസ്. ‘നിങ്ങളുടെ സാധനങ്ങൾ നിങ്ങളുടെ ഉത്തരവാദിത്തമാണ്’ എന്ന മുദ്രാവാക്യവുമായി ഒരു മാസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി വാഹനമോടിക്കുന്നവർ വാഹന അലാറം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ...
ഗതാഗത നിയമ ലംഘനങ്ങൾക്ക് ഇളവ് നൽകുന്ന മുൻകൂർ പേയ്‌മെൻ്റ് സംരംഭം പ്രയോജനപ്പെടുത്താൻ ഡ്രൈവർമാരോട് നിർദ്ദേശിച്ച് അബുദാബി പോലീസ്.
ഗുരുതരമായ ലംഘനങ്ങൾ ഒഴികെയുള്ളവയ്ക്കാണ് ഈ സംരംഭം പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. നിയമ ലംഘനം നടത്തിയ തീയതി മുതൽ...
യുഎഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി ആളുകളാണ് വാഹനങ്ങൾ റോഡുകളുടെ അരികിൽ പാർക്ക് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ റോഡരികിലും നിരത്തുകളിലും വാഹനം പാർക്ക് ചെയ്തവർ അവിടെ നിന്നും വാഹനങ്ങൾ മാറ്റണമെന്ന് അഭ്യർത്ഥിക്കുകയാണ് ദുബായ്...
ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഉറക്കമൊഴിച്ച് വാഹനമോടിക്കരുത് എന്ന കാര്യം. അത് പുതിയ അറിവൊന്നും അല്ല. എങ്കിലും തളർച്ചയോ മയക്കമോ അനുഭവപ്പെടുമ്പോൾ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്ന് ആവർത്തിച്ച് പറയുകയാണ് ദുബായ് റോഡ്‌സ് ആൻഡ്...
ഷാർജയിലെ പ്രധാന റോഡിൽ അപകടമുണ്ടായ വിവരം എക്സ് പ്ലാറ്റഫോമിലൂടെ അറിയിച്ച് ഷാർജ പോലീസ് ജനറൽ കമാൻഡ്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടമുണ്ടായത്.
സംഭവത്തെ തുടർന്ന് അജ്മാനിൽ നിന്ന് ബ്രിഡ്ജ് നമ്പർ 3 ലേക്ക്...
ചെറിയ വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ റോഡിന്റെ മധ്യത്തിൽ മതിയായ കാരണമില്ലാചെ വാഹനം നിർത്തരുതെന്ന് അബുദാബി പോലീസ് നിർദ്ദേശം നൽകി.
വാഹനത്തിന് തകരാർ സംഭവിക്കുകയോ ടയർ പൊട്ടിത്തെറിക്കുകയോ ചെയ്‌താൽ വാഹനങ്ങൾ റോഡിൽ നിന്ന് അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക്...