‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: moon

spot_imgspot_img

മാനത്തെ ചാന്ദ്രവിസ്മയം; സൂപ്പർമൂണ്‍–ബ്ലൂമൂൺ പ്രതിഭാസം ഇന്ന് മുതൽ ദൃശ്യമാകും

ആകാശത്തെ ചാന്ദ്രവിസ്മയമായ സൂപ്പർമൂണ്‍–ബ്ലൂമൂൺ പ്രതിഭാസം ഇന്ന് മുതൽ ദൃശ്യമാകും. ഇന്ന് രാത്രി മുതൽ മൂന്ന് ദിവസത്തേക്ക് ഈ പ്രതിഭാസം തെളിഞ്ഞ അന്തരീക്ഷത്തിൽ കാണാനാകും. സൂപ്പർ മൂണും സീസണൽ ബ്ലൂ മൂണും സാധാരണമാണെങ്കിലും രണ്ടു...

മേഘങ്ങൾക്ക് മുകളിൽ തെളിയുന്ന ചന്ദ്രക്കല; ഷാർജയിൽ പുതിയ പദ്ധതിക്ക് തുടക്കം

ഷാർജയിലെ കൽബയിലെ ഒരു കുന്നിൻ മുകളിൽ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള പുതിയ കെട്ടിടം ഉയരുന്നു. പർവതങ്ങളുടെയും താഴ്‌വരകളുടെയും തീരത്തിൻ്റെയും വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ...

ബലിപെരുന്നാൾ ജൂൺ 16ന് ; ഒരുക്കങ്ങളുമായി ഗൾഫ് നാടുകൾ

മാസപ്പിറവി ദൃശ്യമായതോടെ യുഎഇ ഉൾപ്പെടെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ ജൂൺ 16ന് ബലിപെരുന്നാൾ ആഘോഷിക്കും. അറഫാ സംഗമം ഈ മാസം 15ന് നടക്കും. ഹജ്ജ് തീർത്ഥാടകർ ജൂൺ 14 വെള്ളിയാഴ്ച മിനായിലേക്ക് തിരിക്കും. എന്നാൽ...

അരനൂറ്റാണ്ടിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ന്; കാത്തിരിപ്പിൽ ലോകം

അര നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം നടക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണത്തിന് ഇന്ന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. എന്നാൽ ഇത്തവണത്തെ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. അമേരിക്ക, കാനഡ, മെക്‌സിക്കോ, നോർത്ത് അമേരിക്കയിലെ ചില ഭാഗങ്ങൾ...

ഈദ് അൽ ഫിത്തർ; യുഎഇയിൽ തിങ്കളാഴ്ച ചന്ദ്രക്കല കാണുമെന്ന് പ്രതീക്ഷ

ചെറിയ പെരുന്നാൾ ആഘോഷിക്കുന്നതിനായി യുഎഇയിൽ തിങ്കളാഴ്ച (ഏപ്രിൽ 8) ചന്ദ്രക്കല കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ റമദാൻ 29ന് വൈകുന്നേരം ചന്ദ്രക്കല നിരീക്ഷിക്കണമെന്ന് രാജ്യത്തെ എല്ലാ മുസ്ലീങ്ങളോടും അധികൃതർ ആഹ്വാനം ചെയ്തു. ശവ്വാൽ ചന്ദ്രനെ...

സൗദിയിൽ ചന്ദ്രക്കല കണ്ടു, തിങ്കളാഴ്ച റമദാൻ വൃതം ആരംഭിക്കും

സൗദിയുടെ ആകാശത്ത് ചന്ദ്രക്കല കണ്ടു. മാർച്ച് 11 തിങ്കളാഴ്ച സൗദി അറേബ്യ വിശുദ്ധ റമദാൻ മാസത്തിൻ്റെ വൃതം ആരംഭിക്കും. ഈ ചന്ദ്രക്കല ദർശനം ഇസ്ലാമിക ഹിജ്‌റി പോബ്‌ഡ് കലണ്ടറിലെ മാസത്തിൻ്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നതാണ്. ശഅബാൻ...