‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സൗദിയില്‍നിന്ന് ഉറവിടം വ്യക്തമാക്കാത്ത പണം വിദേശത്തേക്ക് അയച്ച രണ്ട് പ്രവാസികൾ പിടിയില്‍. അനധികൃത പണമിടപാട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ സിറിയന്‍ സ്വദേശികളായ ഇവരില്‍നിന്ന് 5,85,490...
സൗദി അറേബ്യയിൽ താമസിക്കുകയും ജോലി ചെയ്യുന്നവരുമായ വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കുറവ് കണ്ടെത്തി. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി ഒത്തു നോക്കുമ്പോൾ രണ്ട് ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഈ വർഷം ആദ്യ ആറു...
ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി ലോകബാങ്ക്. ഭക്ഷ്യ വസ്തുക്കൾക്കും വളത്തിനും ഇന്ധനത്തിലും വില വര്‍ദ്ധിക്കുന്നത് ആഗോളമാന്ദ്യത്തിന് ഇടയാക്കുമെന്നും മുന്നറിയിപ്പ്. ലോകബാങ്ക് മേധാവി ഡേവിസ് മാല്പാസിന്റേതാണ് വിലയിരുത്തല്‍.
കോവിഡിന് ശേഷം ലോകവിപണിയുടെ തിരിച്ചുവരവ് തൃപ്തികരമായ...
ഡോളര്ശക്തി പ്രാപിക്കുന്നതിനിടെ ആഗോള ക്രിപ്റ്റോ വിപണി കൂപ്പുകുത്തിയെന്ന് റിപ്പോര്‍ട്ടുകൾ. ബിറ്റ് കോയിനും എഥേറിയവും ലൂണയുമുൾപ്പടെ ഡിജിറ്റല്‍ കറന്‍സികൾ തകര്‍ന്നടിഞ്ഞതോടെ നിരവധി നിക്ഷേകര്‍ക്ക് പണം നഷ്ടമായി. തിങ്കളാഴ്ച 1.31 ട്രില്യണായിരുന്ന ആഗോള ക്രിപ്റ്റോ മാര്‍ക്കറ്റിന്റെ...
ഗൾഫ് മേഖലകളില്‍ പണപ്പെരുപ്പം നിയന്ത്രിക്കാനുളള നടപടികളുമായി ബാങ്കുകൾ രംഗത്ത്. നിക്ഷേപങ്ങൾക്കും വായ്പകൾക്കും പലിശ നിരക്ക് ഉയരും. ഫെഡറൽ റിസർവ് ബോർഡ് (IROB) റിസർവ് ബാലൻസുകളുടെ പലിശ 50 ബേസിസ് പോയിന്റ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച്...