‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ബഹിരാകാശ ദൌത്യങ്ങളുടെ ഭാഗമായി ആകാശവിതാനങ്ങൾ താണ്ടുന്ന മനുഷ്യരുടെ പക്ഷത്തേക്ക് അറബ് ജനതയെ ആനയിക്കുന്ന രാജ്യമാവുകയാണ് യുഎഇ. ശാസ്ത്രീയ കഴിവുകൾ വികസിപ്പിക്കുന്നതിനും പുതിയ പരീക്ഷണങ്ങൾക്ക് തുടക്കമിടുന്നതിനും അറബ് മേഖലയിൽനിന്ന് യുഎഇ ചെറുതല്ലാത്ത സംഭാവനകൾ ഇതിനകം...
ഉത്തരാഖണ്ഡിലെ സില്‍ക്യാരയില്‍ നിന്ന് പുറത്തെത്തുന്നത് ആശ്വാസ വാർത്തകൾ.
നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നതായി സൂചന. തൊഴിലാളികൾ കുടുങ്ങിയതിന് 18 മീറ്റർ അകലെവരെ രക്ഷാസംഘത്തിന് പുതിയ തുരങ്കമുണ്ടാക്കാനായതായി റിപ്പോർട്ടുകൾ പുറത്തുവന്നു....
മഴ മേഘങ്ങൾ പൊട്ടിമുളക്കും.. തൂമഴകൾ മരുഭൂമിയിൽ പെയ്തിറങ്ങും.. സെപ്റ്റംബറിൽ മുതൽ പ്രത്യേക മഴദൌത്യങ്ങൾ ആരംഭിക്കുകയാണെന്ന് യുഎഇയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അൽഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഒരുമാസം നീളുന്ന ക്ളൌഡ് സീഡിംഗ് ദൌത്യം...
അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആദിവാസി സംഘത്തെ തമിഴ്നാട് വനം വകുപ്പ് നിയോഗിച്ചു. മുതുമലയിൽ നിന്നുള്ള പ്രത്യേക അഞ്ചംഗ സംഘമാണ് ദൗത്യത്തിന് നേതൃത്വം നൽകുക. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ,...
പുതിയ ചാന്ദ്രദൗത്യം പ്രഖ്യാപിച്ച് യുഎഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുമാണ് പദ്ധതി പ്രഖ്യാപിച്ചത്. റാഷിദ്- 2 റോവർ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായും...
യുഎഇയുടെ പ്രഥമ ചാന്ദ്രഗവേഷണ ദൌത്യം വിജയത്തിലെത്തിയില്ല. ജാപ്പനീസ് കമ്പനിയായ ഐ സ്‌പേയ്‌സിൻ്റെ ഹക്കുട്ടോ ആർ മിഷൻ ലാൻ്ററും യുഎഇ സ്വയം വികസിപ്പിച്ച റഷീദ് റോവറും ഉപയോഗിച്ചുളള ദൌത്യമാണ് അവസാന നിമിഷം പരാജയപ്പെട്ടത്. ചന്ദ്രൻ്റെ...