‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധഭീതി രാജ്യാന്തര എണ്ണവിപണിയെ വലിയ തോതില്‍ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ അസംസ്കൃത എണ്ണയുടെ വില ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സംഘര്‍ഷത്തിന് അയവുണ്ടായില്ലെങ്കിൽ ഇന്ധനവില ഇനിയും വര്‍ധിക്കുമെന്നാണ് സൂചന.
ഇറാൻ -...
മിഡില്‍ ഈസ്റ്റിലെ ഈ വര്‍ഷത്തെ മികച്ച നൂറ് അറബ് കുടുംബ ബിസിനസുകളുടെ പട്ടിക ഫോര്‍ബ്സ് മാസിക പുറത്തുവിട്ടു. പട്ടികയില്‍ ഇടം പിടിച്ചതില്‍ കൂടുതലും ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള കുടുംബ ബിസിനസുകളാണ്. 100 കുടുംബ...
ബ്രാൻഡ് ഫിനാൻസ് സോഫ്റ്റ് പവർ ഇൻഡക്സ് 2024-ൽ തുടർച്ചയായ രണ്ടാം വർഷവും പത്താം സ്ഥാനത്ത് തുടർന്ന് യു.എ.ഇ. ലോകത്തിലെ ഏറ്റവും മികച്ച 10 സോഫ്റ്റ് പവറുകളിൽ ഇടം നേടിയ ഒരേയൊരു ഗൾഫ് രാഷ്ട്രമാണ്...
മിഡിൽ ഈസ്റ്റിലെ ഏറ്റവും ബ്രാന്റ് മൂല്യമുള്ള കമ്പനികളെന്ന സ്ഥാനം വീണ്ടും നിലനിർത്തി സൗദിയുടെയും യുഎഇയുടെയും ഊർജ ഭീമന്മാർ. സൗദി അറേബ്യയുടെ അറാംകോയാണ് ലിസ്റ്റിൽ ഒന്നാം ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം യുഎഇയുടെ അഡ്നോകും...
മിഡിൽ ഈസ്റ്റിലെ ആദ്യത്തെ നെറ്റ് സീറോ എനർജി മോസ്ക് അബുദാബിയിൽ. അബുദാബിയിലെ സുസ്ഥിര നഗര സമൂഹവും ഇന്നൊവേഷൻ ഹബ്ബുമായ മസ്ദാർ സിറ്റിയിൽ ആയിരിക്കും മോസ്ക് വരുന്നതെന്ന് മസ്ദാർ സിറ്റിയിലെ സുസ്ഥിര വികസനത്തിന്റെ എക്സിക്യൂട്ടീവ്...
ജനങ്ങളെ ആകർഷിക്കുന്ന നഗരങ്ങളെ വിലയിരുത്തുന്ന ഗ്ലോബൽ പവർ സിറ്റി ഇൻഡക്സിൽ മിഡിൽഈസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തി ദുബായ്. പട്ടികയിൽ ഇടം നേടിയ ഏക ഗൾഫ് നഗരമാണ് ദുബായ്. ഇൻഡക്സിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനത്താണ് ദുബായിയുടെ...