‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മാധ്യമങ്ങൾ ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി നടൻ സിദ്ദിഖ്. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് താരം. തന്നെയും മകനെയും മാധ്യമങ്ങൾ പിന്തുടരുന്നുവെന്ന സിദ്ദിഖിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ നോർത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്....
മലയാള സിനിമയിൽ ഉയർന്നുവരുന്ന മീടൂ ആരോപണങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളോട് രേഷാകുലനായി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. സിനിമയിൽ നിന്നും ഉയരുന്ന ആരോപണങ്ങളേക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകർ ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണെന്നും...
ആരാണ് മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ. ഇതാ മഞ്ജുവാര്യരേയും മറികടന്ന് പുതിയ താരം പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ട പുതിയ ലിസ്റ്റിലാണ് താരം ആധിപത്യം ഉറപ്പിച്ചത്.
ജനപ്രീതിയില്‍ മലയാളി നായികമാരുടെ...
പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രമാണ് സി.പി.എം തന്നെ പരിഗണിച്ചതെന്ന വാർത്ത നിഷേധിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പുസ്‌തകത്തിൽ ഒരിടത്തും പാർട്ടിക്കെതിരെ താൻ എഴുതിയിട്ടില്ലെന്നും അതിനാൽ തെറ്റായ വാർത്ത നൽകിയ...
ദുബായുടെ വികസന തന്ത്രങ്ങളുടെ വിജയത്തിൽ മാധ്യമങ്ങൾ നിർണായക പങ്ക് വഹിക്കുന്നുവെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സമൂഹത്തിൽ ബൗദ്ധികവും സാംസ്‌കാരികവുമായ സ്ഥാനം...
യുഎഇയിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി (ഐഎംഎഫ്) 'മധുരമോണം 2023' വ്യത്യസ്ത പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ദുബായ് ഖിസൈസ് വുഡ്‌ലം പാര്‍ക്ക് സ്‌കൂളില്‍ ഒരുക്കിയ ആഘോഷത്തില്‍ അംഗങ്ങളും അവരുടെ കുടുംബങ്ങളും സാംസ്‌കാരിക-കലാ-സംഗീത-വിനോദ...