‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: mass

spot_imgspot_img

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്. റീറിലീസിന് മുന്നോടിയായി ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. മാറ്റിനി...

വയനാടിന് കൈത്താങ്ങാവാൻ മാസ് ഷാർജ; രണ്ടു വീടുകൾ നിർമ്മിച്ച് നൽകും

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി പ്രവാസി സംഘടനയായ മാസ് രംഗത്ത്. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി രണ്ട് വീടുകൾ മാസ് നിർമ്മിച്ചുനൽകും. കേരള സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള വീടുകൾ ആയിരിക്കും നിർമിച്ചുനൽകുകയെന്നും...

ജനകീയ അടിത്തറ വിപുലമാക്കാൻ മാസ്; നാൽപ്പതാം വാർഷിക ആഘോഷങ്ങൾക്ക് സമാപനം

പ്രവാസലോകത്തെ പുരോഗമന-സാംസ്കാരിക കൂട്ടായ്മയായ മാസിൻ്റെ നാൽപ്പതാം വാർഷികാഘോഷങ്ങൾക്ക് സമാപനം. ഒരുവർഷം നീണ്ടുനിന്ന ആഘോഷ പരിപാടികളാണ് സമാപിച്ചത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച സമാപന സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ...

മാസിൻ്റെ 40-ാം വാർഷികാഘോഷങ്ങൾ സമാപനത്തിലേക്ക്; സമാപനസമ്മേളനം ശനിയാഴ്ച

ഷാർജ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുരോഗമന പ്രവാസി സംഘടനയായ മാസിൻ്റെ നാൽപ്പതാം വാർഷികാഘോഷങ്ങൾ സമാപനത്തിലേക്ക്. ഒരുവർഷം നീണ്ടുനിന്ന ആഘോഷ പരിപാടികളാണ് പൂർത്തിയാകുന്നത്. നാല്പതാം വാർഷിക ആഘോഷങ്ങളുടെ സമാപനസമ്മേളനം മെയ് 25 ശനിയാഴ്ച വൈകിട്ട് 6.30ന്...

ക്രിസ്മസ് ആഘോഷിച്ച് ഗൾഫ് ; യുഎഇയിലെ ദേവാലയങ്ങളിലുണ്ടായത് വന്‍ തിരക്ക്

ലോകത്തിനൊപ്പം ക്രിസ്തമസ് ആഘോഷിച്ച് ഗൾഫ് മേഖലയും. യുഎഇയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ അനുഭവപ്പെട്ടത് അഭൂതപൂര്‍വ്വമായ തിരക്ക്. കോവിഡ് നിയന്ത്രങ്ങൾ ലഘൂകരിച്ച ശേഷം യുഎഇയിലെ ദേവാലയങ്ങളില്‍ ഭൂരിപക്ഷം ഇടവകാംഗങ്ങളും ഒരുമിച്ച് കൂടുന്നത് ഇതാദ്യം. പാതിരാ കുര്‍ബാനകളിലും...

മാതൃകയായി സമൂഹവിവാഹം; 188 ദമ്പതികൾക്ക് ആശംസ അറിയിച്ച് യുഎഇ ഭരണാധികാരികൾ

യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബി അൽ ദഫ്രയിലാണ് സമൂഹ വിവാഹം നടന്നത്. 188 എമിറാത്തി ദമ്പതികൾ പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. ആഡംബരങ്ങൾ ഒ‍ഴിവാക്കിയുളള മാതൃകാ വിവാഹമെന്ന നിലയില്‍ യുഎഇ ഭരാണാധികാരികളും വിവാഹ...