‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലപ്പുറം തിരുവാലിയിലെ 24-കാരൻ്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. അതോടൊപ്പം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ ജനങ്ങൾ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക്...
മക്കയിലും മദീനയിലും എത്തുന്നവർ മാസ്ക് ധരിക്കണമെന്ന് നിർദേശം. മക്കയിലെ മസ്ജിദുൽ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് പൊതു സുരക്ഷാ വകുപ്പ് ആണ് നിർദേശം നൽകിയത്. സൗദി പൊതു...
ഇന്ത്യയില്‍ നാലു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രധാനമന്ത്രി യോഗം വിളിച്ചു. 1134 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ,...
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി ഖത്തര്‍. മാസ്ക് ഉപയോഗം ആശുപത്രികളില്‍ മാത്രം നിര്‍ബന്ധമാക്കി. പൊതുഗതാഗത സംവിധാനാനങ്ങളില് ഉൾപ്പടെ മാസ്ക് ഉപയോഗം നിര്‍ബന്ധമല്ലെന്ന് നിര്‍ദ്ദേശം. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്‍...
പകർച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. മാസ്ക് പരിശോധനയ്ക്ക് നിയമ പ്രാബല്യം നല്‍കുന്നത് ഉള്‍പ്പടെ വ്യവസ്ഥകള്‍ അടങ്ങിയതാണ് കേരള പൊതുജനാരോഗ്യ ഓര്‍ഡിനന്‍സ്. എന്നാൽ, ലോകായുക്ത, സർവകലാശാല...